ETV Bharat / state

പൊലീസിനെ വെട്ടിക്കാന്‍ ജീപ്പിൽ പ്രത്യേക അറകള്‍; 53 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍ - GANJA HUNT KODUVALLY - GANJA HUNT KODUVALLY

കണ്ണൂർ മട്ടന്നൂർ സ്വദേശി അഷ്റഫ് ആണ് കൊടുവള്ളി പൊലീസിന്‍റെ പിടിയിലായത്.

KODUVALLY GANJA HUNT  KODUVALLY POLICE GANJA HUNT  കൊടുവള്ളിയിൽ കഞ്ചാവ് വേട്ട  കൊടുവള്ളി പൊലീസ്
Ganja hunt at Koduvally (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 12, 2024, 6:37 PM IST

കോഴിക്കോട്: കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട. ജീപ്പിൽ കടത്തുകയായിരുന്ന 53 കിലോ കഞ്ചാവുമായി ഒരാൾ കൊടുവള്ളി പൊലീസിന്‍റെ പിടിയിലായി. കണ്ണൂർ മട്ടന്നൂർ സ്വദേശി അഷ്റഫ് ആണ് പിടിയിലായത്. താമരശ്ശേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് ആണ് ഇയാളെ പിടികൂടിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് (സെപ്റ്റംബർ 12) പുലർച്ചെ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാള്‍ വന്ന ബൊലേറോ ജീപ്പിൽ പ്രത്യേകമായി തയ്യാറാക്കിയ അറകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കസ്‌റ്റഡിയിലെടുത്ത പ്രതിയെ കൊടുവള്ളി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്‌തു. ഇയാളില്‍ നിന്നും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചതായാണ് വിവരം.

Also Read : കോളജ് പരിസരത്ത് വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി ഒഡിഷ സ്വദേശി എക്സൈസ് പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.