ETV Bharat / state

'സ്വാതന്ത്ര്യ സമര നായകത്വം ഏറ്റെടുത്ത ഗാന്ധിദേവനേ...'; ഗാന്ധിജിയുടെ ആറന്മുള സന്ദര്‍ശനത്തിന്‍റെ ദീപ്‌ത സ്‌മരണകളില്‍ വനജാക്ഷിയമ്മ - GANDHI JAYANTI 2024

ഗാന്ധിജിയുടെ ആറന്മുള സന്ദര്‍ശനത്തിന്‍റെ ഓര്‍മകള്‍ പങ്കുവയ്‌ക്കുകയാണ് അദ്ദേഹത്തെ ദേശഭക്തിഗാനം പാടി സ്വീകരിക്കാൻ ഭാഗ്യം സിധിച്ച വനജാക്ഷിയമ്മ എന്ന 97കാരി. പ്രായാധിക്യം ഓർമകളെ ഏറെ ബാധിച്ചിട്ടുണ്ടെങ്കിലും മഹാത്മജിയുടെ പേര് കേട്ടാൽ തന്നെ ഗാന്ധിദർശനത്തിൻ്റെ പുണ്യം പേറുന്ന വനജാക്ഷിയമ്മയുടെ കണ്ണുകൾക്ക് തിളക്കമേറും.

155TH BIRTHDAY OF GANDHI  MAHATMA GANDHI BIRTHDAY  ഗാന്ധി ജയന്തി  മഹാത്മ ഗാന്ധി
Vanajakshiyamma, Mahatma Gandhi (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 2, 2024, 7:57 AM IST

പത്തനംതിട്ട: പ്രായാധിക്യത്തിൻ്റെ അവശതകളും ഓർമക്കുറവും ഏറെ ബാധിച്ചിട്ടുണ്ടെങ്കിലും 97 കാരിയായ വനജാക്ഷിയമ്മയുടെ ഗാന്ധി ദർശനത്തിൻ്റെ ദീപ്‌ത സ്‌മരണകൾക്ക് കാലം തെല്ലും മങ്ങലേൽപ്പിച്ചിട്ടില്ല. ആറന്മുള മല്ലപ്പുഴശ്ശേരി സ്വദേശിനിയായ വനജാക്ഷിയമ്മയുടെ യൗവ്വന കാലത്തിന് സ്വാതന്ത്ര്യ സമരത്തിൽ അണിചേർന്ന പാരമ്പര്യവുമുണ്ട്. പ്രായാധിക്യം ഓർമകളെ ഏറെ ബാധിച്ചിട്ടുണ്ടെങ്കിലും മഹാത്മജിയുടെ പേര് കേട്ടാൽ തന്നെ ഗാന്ധിദർശനത്തിൻ്റെ പുണ്യം പേറുന്ന വനജാക്ഷിയമ്മയുടെ കണ്ണുകൾക്ക് തിളക്കമേറും.

ആറന്മുളയിലും ഇലന്തൂരിലും ഗാന്ധിജി സന്ദർശനം നടത്തിയപ്പോൾ അദ്ദേഹത്തെ ദേശഭക്തിഗാനം പാടി സ്വീകരിക്കാൻ ഭാഗ്യം സിധിച്ച അന്നത്തെ കൗമാരക്കാരികളായ പെൺകുട്ടികളിലൊരാളായിരുന്നു വനജാക്ഷിയമ്മ. 1937 ജനുവരി 20നാണ് തൻ്റെ പ്രമുഖ ശിഷ്യനായ കെ കുമാർജിയുടെ ക്ഷണം സ്വീകരിച്ച് ഹരിജനോധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാന്ധിജി ആറന്മുളയും ഇലന്തൂരും സന്ദർശിച്ചത്.

ഗാന്ധിസ്‌മരണയില്‍ വനജാക്ഷിയമ്മ (ETV Bharat)

ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തിച്ച വനജാക്ഷിയമ്മക്ക് പിന്നീട് ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയായി ദേശീയ പ്രസ്ഥാനത്തോട് കൂടുതൽ ഇഴുകിച്ചേർന്ന് ജീവിക്കാനും അവസരമുണ്ടായി. വനജാക്ഷിയമ്മയുടെ ഭർത്താവ് പരേതനായ ടി എൻ പദ്‌മനാഭ പിള്ള സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ ഇന്ത്യ ഗവൺമെൻ്റ് താമ്രപത്രം നൽകി ആദരിച്ചിട്ടുള്ള ആളാണ്.

പ്രായാധിക്യം കാരണം സംസാരിക്കാൻ ഏറെ പ്രയാസമുണ്ടെങ്കിലും ഗാന്ധിജിയെ സ്വീകരിക്കാൻ പാടിയ പാട്ടിനെപ്പറ്റി ചോദിച്ചാൽ ഇപ്പോഴും നൂറ് നാവാണ് വനജാക്ഷിയമ്മക്ക്. സ്വാതന്ത്ര്യസമര നായകത്വം ഏറ്റെടുത്ത ഗാന്ധിദേവനേ... എന്ന ദേശഭക്തിഗാനം ഏത് ഉറക്കത്തിൽ ചോദിച്ചാലും അന്നത്തെ 14 കാരിയുടെ ചുറുചുറുക്കോടെ ചൊല്ലിത്തരും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തൻ്റെ സ്വാതന്ത്ര്യ സമര സ്‌മൃതികളെ മറവിരോഗം കീഴ്‌പ്പെടുത്താതിരിക്കാനാവണം ഭർത്താവ് പദ്‌മനാഭ പിള്ളയുടെ ചിത്രവും സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽ അദേഹത്തിന് ലഭിച്ച താമ്രപത്രവും എപ്പോഴും കൺമുന്നിലുണ്ടാവണമെന്ന് വനജാക്ഷിയമ്മ നിർബന്ധം പിടിക്കുന്നത്.

Also Read: അഹിംസയെ സമരായുധമാക്കിയ സത്യാന്വേഷി; ഗാന്ധി സ്‌മരണയില്‍ രാജ്യം, ഇന്ന് മഹാത്മാവിന്‍റെ 155ാം ജന്മദിനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.