പത്തനംതിട്ട : അമേരിക്കയിലെ ഡാളസില്‍ അപകടത്തില്‍ മരിച്ച ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ കബറടക്കം തിരുവല്ല കുറ്റപ്പുഴയിലെ കത്തീഡ്രലിൽ നടക്കും. അടുത്ത ആഴ്‌ചയായിരിക്കും കബറടക്കം. സഭയുടെ ചെന്നൈ അതിഭദ്രാസനാധിപൻ സാമുവേൽ മാർ തിയോഫിലോസിൻ്റെ നേതൃത്വത്തിലാകും കബറടക്ക ശുശ്രൂഷകൾ.
ഭൗതിക ശരീരം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് (മെയ് 10) വൈകുന്നേരത്തോടെ ഇതുസംബന്ധിച്ച വിവരങ്ങൾ അറിയാനാവും. പുതിയ മെത്രാപ്പൊലീത്തയെ തെരഞ്ഞെടുക്കുന്നത് വരെ 9 അംഗ കൗൺസിലിനാവും സഭയുടെ ഭരണ ചുമതലയെന്നും ചെന്നൈ അതിഭദ്രാസനാധിപന്‍ സാമുവല്‍ മോര്‍ തെയോഫിലോസ് മെത്രാപ്പൊലീത്തയായിരിക്കും ഈ സംഘത്തെ നയിക്കുകയെന്നും സഭ വക്താവ് ഫാദർ സിജോ പന്തപള്ളി അറിയിച്ചു.
ഇന്നലെ രാത്രി ചേര്‍ന്ന എപ്പിസ്‌കോപ്പല്‍ കൗണ്‍സില്‍ യോഗത്തിന്‍റേതാണ് തീരുമാനം. യോഗത്തില്‍ ഇന്ത്യയിലെ എപ്പിസ്‌കോപ്പമാര്‍ സഭ ആസ്ഥാനത്ത് നിന്നും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമുള്ള എപ്പിസ്‌കോപ്പമാര്‍ ഓണ്‍ലൈനായും പങ്കെടുത്തു.