ETV Bharat / state

മലപ്പുറത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം: രോഗ ലക്ഷണങ്ങളുള്ള നാല് കുട്ടികള്‍ കൂടി ആശുപത്രിയില്‍ - AMEBIC ENCEPHALITIS IN MALAPPURAM

അമീബിക് മസ്‌തിഷ്‌ക ജ്വരത്തിനോട് സമാനമായ ലക്ഷണങ്ങളോടെ നാല് കുട്ടികളെക്കൂടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

author img

By ETV Bharat Kerala Team

Published : May 15, 2024, 6:33 PM IST

AMOEBIC ENCEPHALITIS  KOZHIKODE AMEBIC ENCEPHALITIS  മസ്‌തിഷ്‌ക ജ്വരം കോഴിക്കോട്  മസ്‌തിഷ്‌ക ജ്വരം ലക്ഷണങ്ങള്‍
Representative Image (Source : Etv Bharat Reporter)

കോഴിക്കോട്: മലപ്പുറം മൂന്നിയൂരിലെ പെണ്‍കുട്ടി അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ വെന്‍റിലേറ്ററിൽ തുടരവേ സമാനമായ രോഗ ലക്ഷണങ്ങളോടെ മറ്റ് നാല് കുട്ടികളെക്കൂടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടലുണ്ടിപ്പുഴയില്‍ കുളിച്ചപ്പോഴാണ് പെണ്‍കുട്ടിക്ക് രോഗ ബാധ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് അപൂർവ്വമായാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ചിട്ടുള്ളതെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.

എന്താണ് അമീബിക് മസ്‌തിഷ്‌ക ജ്വരം: അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്‌തിഷ്‌കത്തിലെ കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും നീർക്കെട്ട് വരികയുമാണ് ചെയ്യുന്നത്. ഇത് ഗുരുതരമാവുകയും ഒടുവിൽ മസ്‌തിഷ്‌ക മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്.

ജപ്പാൻ ജ്വരം, നിപ പോലുള്ള രോഗങ്ങൾ പിന്നീട് മസ്‌തിഷ്‌ക ജ്വരമാകുന്നവയാണ്. അത്തരത്തിൽ അമീബ മൂലം മസ്‌തിഷ്‌ക ജ്വരം വരുന്ന അവസ്ഥയാണിത്. വളരെ അപൂർവമായി മാത്രമേ അമീബ മനുഷ്യരിൽ രോ​ഗം ഉണ്ടാക്കാറുള്ളു. പല തരം അമീബകൾ രോഗകാരികൾ ആവാമെങ്കിലും നേഗ്ലെറിയ ഫൗലേറി പോലുള്ളവയാണ് മസ്‌തിഷ്‌ക ജ്വരത്തിന് കാരണമാകുന്നത്.

രണ്ടു ഘട്ടങ്ങളായാണ് അമീബിക് മസ്‌തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമാവുക. ആദ്യഘട്ടത്തിൽ പനി,തലവേദന, ഛർദി മുതലായവയാണ് കാണിക്കുക. പക്ഷേ പല പനിക്കും ഈ രോ​ഗലക്ഷണങ്ങൾ കാണുന്നതുകൊണ്ടുതന്നെ ആരും വിദ​ഗ്ധ പരിശോധനയ്ക്ക് വിധേയമാക്കില്ല. രണ്ടാംഘട്ടത്തിലേക്ക് പോകുമ്പോൾ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്‌മാരം, ഓർമ നഷ്‌ടമാകൽ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ഈ ഘട്ടത്തിൽ മാത്രമാണ് തലച്ചോറിനെ അണുബാധ ബാധിച്ചതായി സംശയിക്കുകയും തുടർ പരിശോധനയിലൂടെ രോ​ഗനിർണയം നടത്തുകയും ചെയ്യുക.

Also Read : മലപ്പുറം എറണാകുളം ജില്ലകളില്‍ മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.