ETV Bharat / state

മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു - K Kutti Ahmed Kutti Dies

കെ കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്നു അദ്ദേഹം.

K KUTTI AHMED KUTTI PASSED AWAY  കെ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു  K KUTTI AHMED KUTTI  MUSLIM LEAGUE LEADER AHMED KUTTI
K Kutti Ahmed Kutti (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 11, 2024, 2:13 PM IST

മലപ്പുറം : മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ കെ കുട്ടി അഹമ്മദ് കുട്ടി (71) അന്തരിച്ചു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, ലോക്കൽ സെൽഫ് ഗവൺമെന്‍റെ ബോർഡ് ചെയർമാൻ എന്നീ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന്‍റെ ധൈഷണിക മുഖമായിരുന്നു അഹമ്മദ് കുട്ടി.

1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരില്‍ നിന്ന് വിജയിച്ചാണ് അഹമ്മദ് കുട്ടി ആദ്യമായി നിയമസഭാംഗമാകുന്നത്. തുടര്‍ന്ന് 1996ലും 2001ലും തിരൂരങ്ങാടിയിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗ് താനൂർ നിയോജക മണ്ഡലം പ്രസിഡന്‍റ്, എസ് ടി യു മലപ്പുറം ജില്ല പ്രസിഡന്‍റ്, മലപ്പുറം ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

1953 ജനുവരി 15ന് കെ സെയ്‌താലിക്കുട്ടി മാസ്റ്ററുടെ മകനായി ജനിച്ചു. ഭാര്യ: ജഹനാര. മക്കൾ: സുഹാന, സുഹാസ് അഹമ്മദ്, ഷഹബാസ് അഹമ്മദ്. മരുമക്കൾ: ഷിബു കെപി, റജി, മലീഹ.

Also Read: മുൻ വിദേശകാര്യ മന്ത്രി നട്‌വർ സിങ് അന്തരിച്ചു; അനുശോചനമറിയിച്ച് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.