ETV Bharat / state

വനം വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം - കോട്ടയം

വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ രവീന്ദ്രനെയാണ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Forest Officer Death  ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം  കോട്ടയം  വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ
വനം വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
author img

By ETV Bharat Kerala Team

Published : Feb 29, 2024, 3:43 PM IST

കോട്ടയം : എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീന്ദ്രനെ (53)യാണ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഏഴു മാസമായി ഇയാൾ ഇവിടെ ജോലി ചെയ്‌ത് വരികയായിരുന്നു.

സിദ്ധാര്‍ഥന്‍ നേരിട്ടത് കൊടിയ പീഡനം, ഭക്ഷണം പോലും കൊടുത്തില്ല; മരണം ആൾക്കൂട്ട വിചാരണക്ക് പിന്നാലെയെന്ന് പൊലീസ് : വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർഥന്‍റെ മരണം ആൾക്കൂട്ട വിചാരണക്ക് പിന്നാലെയെന്ന് പൊലീസ്. ഹോസ്‌റ്റലിലെ നടുമുറ്റത്ത് വച്ച് മറ്റ് വിദ്യാർഥികൾ കണ്ടു നിൽക്കെയായിരുന്നു സിദ്ധാർഥന് ക്രൂരമർദനമേറ്റത്. ക്യാമ്പസിൽ സിദ്ധാർഥൻ നേരിട്ടത് മൃഗീയമായ വിചാരണയെന്നും അന്വേഷണത്തിൽ വ്യക്തമായി.

130 വിദ്യാർഥികളുള്ള ഹോസ്‌റ്റലിൽ പരസ്യ വിചാരണ നടന്നിട്ടും ഒരാൾ പോലും സഹായത്തിന് എത്തിയില്ല. വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്ന ഭീഷണി ഉണ്ടായിരുന്നെന്നും വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു.

ഫെബ്രുവരി 16, 17 തീയതികളിൽ കോളജിൽ സ്പോർട്‌സ് ഡേ ആയിരുന്നു. 16 ലന് രാത്രിയാണ് സിദ്ധാർഥന് നേരെ വിചാരണയും മർദനവും ഉണ്ടായത്. തൊട്ടടുത്ത ദിവസവും സിദ്ധാർഥന്‍റെ നീക്കങ്ങൾ മർദിച്ചവർ നിരീക്ഷിച്ചിരുന്നു. അതോടെ കാര്യം നിസാരമാക്കിയെന്നു അറസ്‌റ്റിലായവർ പൊലീസിനോട് പറഞ്ഞു.

ഫെബ്രുവരി 18ന് കുളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് പോയ സിദ്ധാർഥനെ പിന്നീട് ഹോസ്‌റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിലാണ് കണ്ടത് (Suicide in Men's Hostel). ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. റാഗിങ് സെല്ലിൻ്റെ ഇടപെടലോടെയാണ് എല്ലാം പുറത്തായത്.

ഇതോടെ, പന്ത്രണ്ട് പ്രതികൾ ഒളിവിൽ പോയി. ഇവർക്കെതിരെ ആത്മഹത്യപ്രേരണ, റാഗിങ് നിരോധന നിയമം (Prohibition of Suicide and Ragging Act) എന്നിവ ചേർത്താണ് പൊലീസ് കേസെടുത്തത്. ഇതിന് പുറമെ ക്രിമിനൽ ഗൂഢാലോചന കൂടി ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.

കൽപ്പറ്റ ഡിവൈഎസ്‌പി ടി എൻ സജീവൻ്റെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്എഫ്ഐ ഭാരവാഹി അഭിഷേകും വീട്ടിലേക്ക് പോയ സിദ്ധാർഥനെ വിളിച്ചു വരുത്തിയ സഹപാഠി രഹനും നേരത്തെ അറസ്‌റ്റിലായിരുന്നു.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.