ETV Bharat / state

മൂന്നാര്‍ ഡിവിഷന് കീഴിലെ താത്കാലിക വാച്ചര്‍മാരെ പിരിച്ചുവിടാൻ വനംവകുപ്പ് ; പ്രതിഷേധം കനക്കുന്നു - മൂന്നാറിലെ താല്‍ക്കാലിക വാച്ചര്‍

കഴിഞ്ഞ ഒമ്പതാം തീയതിയാണ് മൂന്നാര്‍ ഡിവിഷന് കീഴിലുള്ള താത്‌കാലിക വാച്ചര്‍മാരെ പിരിച്ചുവിടാൻ ഡിഎഫ്‌ഒ ഉത്തരവിറക്കിയത്

dimiss temporary watchers in munnar  forest department order  temporary watchers in munnar  മൂന്നാറിലെ താല്‍ക്കാലിക വാച്ചര്‍  വനംവകുപ്പ് ഉത്തരവ്
dimiss temporary watchers
author img

By ETV Bharat Kerala Team

Published : Feb 16, 2024, 10:08 PM IST

താത്കാലിക വാച്ചര്‍മാരെ പിരിച്ചുവിടുന്നത് സംബന്ധിച്ചിറക്കിയ ഉത്തരവിന്‍മേല്‍ പ്രതിഷേധം

ഇടുക്കി: മൂന്നാര്‍ ഫോറസ്‌റ്റ്‌ ഡിവിഷന് കീഴിലെ താത്കാലിക വാച്ചര്‍മാരെ പിരിച്ചുവിടുന്നത് സംബന്ധിച്ചിറക്കിയ ഉത്തരവിന്‍മേല്‍ പ്രതിഷേധം കനക്കുന്നു. ഇത് സംബന്ധിച്ച മൂന്നാര്‍ ഡിഎഫ്‌ഒ യുടെ ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്ന് ഫോറസ്‌റ്റ്‌ വാച്ചേഴ്‌സ് യൂണിയന്‍ ജില്ല സെക്രട്ടറി വിനു സ്‌കറിയ പറഞ്ഞു (Forest Department To Dismiss Temporary Watchers).

കഴിഞ്ഞ ഒമ്പതാം തീയതിയാണ് മൂന്നാര്‍ ഡിവിഷന് കീഴിലുള്ള അടിമാലി, നേര്യമംഗലം, ദേവികുളം, മൂന്നാര്‍ ഫോറസ്‌റ്റ്‌ റേഞ്ചുകള്‍ക്ക് കീഴില്‍ കാലങ്ങളായി ജോലി നോക്കി വരുന്ന താത്കാലിക വനം വകുപ്പ് വാച്ചര്‍മാരെ മാര്‍ച്ച് 31ന് ശേഷം പിരിച്ചുവിട്ടുകൊണ്ടുള്ള മൂന്നാര്‍ ഡിഎഫ്‌ഒയുടെ ഉത്തരവിറങ്ങിയത്.

ALSO READ:വന്യമൃഗ ശല്യം രൂക്ഷം; മൂന്നാർ ഡിവിഷന് കീഴിലെ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാൻ വനംവകുപ്പ്

ഇതിനെതിരെയാണിപ്പോള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നത്. ഇത് സംബന്ധിച്ച മൂന്നാര്‍ ഡിഎഫ്‌യുടെ ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്ന് ഫോറസ്‌റ്റ്‌ വാച്ചേഴ്‌സ് യൂണിയന്‍ ജില്ല സെക്രട്ടറി വിനു സ്‌കറിയ പറഞ്ഞു. വന്യമൃഗശല്യം വര്‍ധിച്ച് വരുന്ന ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഉത്തരവ് നടപ്പിലാക്കിയാല്‍ അത് വലിയ പ്രതിസന്ധിക്ക് ഇടവരുത്തുമെന്നും വിനു സ്‌കറിയ വ്യക്തമാക്കി.

ഉത്തരവ് നടപ്പിലായാല്‍ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണം, വനവിഭവ ശേഖരണം, വനവികസനം തുടങ്ങിയ ബഡ്‌ജറ്റ് ഹെഡുകള്‍ക്ക് കീഴില്‍ ജോലി നോക്കുന്ന താത്കാലിക വാച്ചര്‍മാരുടെ ജോലി നഷ്‌ടമാകും. മനുഷ്യ വന്യജീവി സംഘര്‍ഷം ഏറ്റവും രൂക്ഷമായി തുടരുന്ന ചിന്നക്കനാല്‍, ശാന്തന്‍പാറ, ദേവികുളം അടക്കമുള്ള പ്രദേശങ്ങളില്‍ വാച്ചര്‍മാര്‍ ഇല്ലാതാകുന്നതോടെ വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ കൂടിയാണ് വിഷയത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നത്.

താത്കാലിക വാച്ചർമാർക്ക് 925 രൂപ ദിവസവേതനം പറയുന്നുണ്ട്. എങ്കിലും പ്രതിമാസം ഇവർക്ക് ലഭിക്കുന്നത് 15000 രൂപ വരെ മാത്രമാണ്. 30 ദിവസം പൂർണമായി ജോലി ചെയ്‌താലും പകുതി ശമ്പളം മാത്രമാണ് താത്കാലിക വാച്ചർമാർക്ക് ലഭിക്കുന്നത്. ഇതും മാസങ്ങളായി കുടിശ്ശിക നിലനിൽക്കുകയാണ്.

താത്കാലിക വാച്ചര്‍മാരെ പിരിച്ചുവിടാനുളള ഉത്തരവിൻമേൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് വാച്ചർമാരും ഒപ്പം വന്യജീവി ശല്യം രൂക്ഷമായ പ്രദേശത്തെ നാട്ടുകാരും മുന്നോട്ടുവയ്ക്കു‌ന്നത്.

ALSO READ:ആറ് മാസമായി ശമ്പളമില്ല, കാടിന്‍റെ കാവല്‍ക്കാരോട് എന്തിനീ ക്രൂരത..സർക്കാർ അറിയുന്നുണ്ടോ ഇത്..

അവകാശങ്ങൾ ചുവപ്പുനാടയിൽ : ആദിവാസി വിഭാഗത്തിലെ താത്കാലിക വാച്ചര്‍മാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ല. കേരളത്തിലെ ആറായിരത്തോളം വരുന്ന താത്കാലിക ഫോറസ്‌റ്റ്‌ വാച്ചര്‍മാരാണ് കഴിഞ്ഞവർഷം മുതൽ ശബളം ലഭിക്കാതെ വനം വകുപ്പിന്‍റെ അവഗണനയ്ക്ക് ഇരകളായത്. വേനല്‍ക്കാലങ്ങളിൽ വര്‍ധിക്കുന്ന കാട്ടുതീയും വന്യജീവി ആക്രമണവും നേരിട്ടാണ് ഇവര്‍ ജോലി ചെയ്യുന്നത്. ജോലിക്കിടയില്‍ പലരും കാട്ടാന ആക്രമണത്തിലടക്കം കൊല്ലപ്പെട്ടിട്ടുണ്ട്.

കാടിനും കാട്ടുമൃഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാനാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍, കാടറിയുന്ന വനാശ്രിതരും ആദിവാസി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്നവരുമായവരെ ഫോറസ്‌റ്റ്‌ വാച്ചര്‍മാരായി നിയമിച്ചിട്ടുള്ളത്. ഇതിൽ 70 ശതമാനത്തോളം താത്കാലിക വാച്ചര്‍മാരും ആദിവാസികളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.