തിരുവനന്തപുരം : തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ വനം വകുപ്പ് ജീവനക്കാരന് കാട്ടുപോത്തിൻ്റെ ആക്രമണം. നെയ്യാർഡാം റേഞ്ചിൽ ക്ലാമല ബീറ്റിൽ ഫോറസ്‌റ്റ് വാച്ചറായ സുരേഷ് (44) നാണ് കാട്ടുപോത്തിൻ്റെ ആക്രമണം ഏറ്റത്. ഡ്യൂട്ടിക്കിടയിൽ തോട്ടിൽ വെള്ളം ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടുപോത്തിന്‍റെ ആക്രമണം ഉണ്ടായത്. തലയ്ക്കും കാലിനും കൈക്കും ഗുരുതരമായി പരിക്കേറ്റ സുരേഷിനെ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറയൂരില്‍ കാട്ടുപോത്ത് ആക്രമണം ; കര്‍ഷകന് ഗുരുതര പരിക്ക് : ഇടുക്കി മറയൂരില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയ്യക്കാണ് പരിക്കേറ്റത്. മാര്‍ച്ച് 11 ന് രാത്രി 8.30നാണ് ആക്രമണമുണ്ടായത്. മംഗളംപാറയിലെ കൃഷിയിടത്തിലെ വിളകള്‍ നനയ്‌ക്കാന്‍ പോയപ്പോഴാണ് അന്തോണി കാട്ടുപോത്തിന്‍റെ ആക്രമണത്തിന് ഇരയായത്. കൃഷിയിടത്തില്‍ നില്‍ക്കുമ്പോള്‍ പാഞ്ഞടുത്ത കാട്ടുപോത്ത് അന്തോണിയെ ഇടിച്ചിടുകയായിരുന്നു. ആക്രമണത്തില്‍ കാലിനും അരയ്‌ക്കും പരിക്കേറ്റിട്ടുണ്ട്.
കാട്ടുപോത്തിന്‍റെ ആക്രമണം ശ്രദ്ധയില്‍പ്പെട്ട സമീപത്തെ ആദിവാസികളാണ് അന്തോണിയെ ആശുപത്രിയില്‍ എത്തിച്ചത്. അന്തോണി അപകട നില തരണം ചെയ്‌തു. മേഖലയില്‍ പതിവായി കാട്ടുപോത്ത് എത്താറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. നേരത്തെ നിരവധി തവണ സ്ഥലത്തെത്തിയ കാട്ടുപോത്തുകളെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടിലേക്ക് തുരത്തിയിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
മനുഷ്യര്‍ക്ക് നേരെ ഇത്തരം ആക്രമണങ്ങള്‍ പതിവായിരിക്കുകയാണെന്നും ഇതിനെതിരെ ഉടനടി പരിഹാരം കാണണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.