ETV Bharat / state

കാനനപാത വഴി ശബരിമല ദർശനം; തീർഥാടകർ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ് - SABARIMALA PILGRIMAGE KANANA PATHA

കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

FOREST DEPARTMENT SABARIMALA  SABARIMALA LATEST NEWS  SABARIMALA NEW INSTRUCTIONS  KANANA PATHA NEW TIME SCHEDULE
Sabarimala Pilgrimage (ETV Bharat)
author img

By

Published : Dec 12, 2024, 7:40 PM IST

പത്തനംതിട്ട: കാനനപാത വഴി ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർ സമയക്രമം പാലിക്കണമെന്ന് വനം വകുപ്പ്. സത്രം പുല്ലുമേട് വഴി രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും മുക്കുഴി വഴി രാവിലെ ഏഴ് മുതല്‍ മൂന്ന് വരെയും മാത്രമാണ് പ്രവേശനം അനുവദിക്കുക. കാനനപാത വഴി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വനംവകുപ്പിൻ്റെ അയ്യൻ ആപ്പ് പ്രയോജനപ്പെടുത്താം.

കാനനപാത വഴി ശബരിമലയിലേക്ക് എത്തുന്ന തീര്‍ഥാടകര്‍ നിശ്ചിത വഴികളിലൂടെ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളുവെന്നും നിര്‍ദേശമുണ്ട്. നടത്തം ലാഭിക്കുന്നതിനായി വനത്തിലൂടെയുള്ള കുറുക്കുവഴികള്‍ ഉപയോഗിക്കാന്‍ പാടില്ല. വിഷപാമ്പുകൾ ഉൾപ്പെടെയുള്ളവയിൽ നിന്ന് തീർഥാടകർക്ക് സംരക്ഷണം ഒരുക്കുന്നതിനായി തീർഥാടന കാലം ആരംഭിച്ചത് മുതൽ തന്നെ സന്നിധാനത്തും അനുബന്ധ പ്രദേശങ്ങളിലും സ്നേക്ക് ഗാർഡ്, ഇക്കോ ഗാർഡ്, എലഫൻ്റ് ഗാർഡ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്.

ശബരിമലയില്‍ നിന്ന് പുല്ലുമേട് വഴി പോകുന്നവർക്ക് രാവിലെ എട്ട് മുതല്‍ പതിനൊന്ന് വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. കാനനപാത വഴി ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വനംവകുപ്പിൻ്റെ അയ്യൻ ആപ്പ് പ്രയോജനപ്പെടുത്താം. ഓണ്‍ലൈനിൽ മാത്രമല്ല ഓഫ്‌ലൈനിലും ആപ്പ് പ്രവര്‍ത്തിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതേസമയം, ശബരിമല സന്നിധാനത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കണ്ണൂർ റൂറൽ ഡിസ്ട്രിക്‌ട് ഹെഡ് ക്വാട്ടേഴ്‌സിലെ എസ്‌സിപി സത്യനാണ് (52) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

ഇന്ന് ഉച്ചക്ക് 12.30 ഓടെ പൊലീസ് മെസിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം ബാരക്കിലേക്ക് മടങ്ങുമ്പോൾ സത്യനെ പിന്നിൽ നിന്നും കാട്ടുപന്നി കുത്തിവീഴ്ത്തുകയായിരുന്നു. വീഴ്‌ചയിൽ സാരമായി പരിക്കേറ്റ സത്യനെ സന്നിധാനം ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലെ മുറിവിൽ നാല് തുന്നൽ ഉണ്ട്. നിലവിൽ സന്നിധാനം ഗവണ്‍മെന്‍റ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് എസ്‌സിപി സത്യൻ.

Read More: അയ്യന് മുന്നിൽ സംഗീതാർച്ചനയുമായി ശിവമണിയും സംഘവും; സന്നിധാനം സംഗീതസാന്ദ്രം ▶വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.