എറണാകുളം: ഫോർട്ട് കൊച്ചിയിൽ ചികിത്സക്കെത്തിയ വിദേശിക്ക് കാനയിൽ വീണു പരിക്ക്. ഫ്രാൻസിൽ നിന്നെത്തിയ ലാന്റനാണ് (39) കണങ്കാലിന് സാരമായി പരിക്കേറ്റത്. ഇന്ന് (നവംബർ 7) രാവിലെ പത്തര മണിയോടെ കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം. റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് വച്ചാണ് അപകടം.
കാൽനടയായി പോകുന്നതിനിടെ ലാന്റൻ കാനയിലേക്ക് വീഴുകയായിരുന്നു. കാനയിൽ വീണ ലാന്റനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇടതുകാലിന്റെ തുടയെല്ല് പൊട്ടിയതിനാൽ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മെഡിക്കല്‍ കോളജിലെ പരിശോധനയിൽ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ് ലാന്റൻ.