ETV Bharat / state

റേഷൻ മസ്‌റ്ററിങ്; ഈ മാസം 15, 16, 17 തീയതികളിൽ സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്

റേഷൻ മസ്‌റ്ററിങ് രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴുവരെയാണ് നടത്തുക

ration mustering special drive  food department  റേഷൻ മസ്‌റ്ററിങ്  റേഷൻ കാർഡ് മസ്‌റ്ററിങ്
ration mustering
author img

By ETV Bharat Kerala Team

Published : Mar 10, 2024, 9:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മസ്‌റ്ററിങിന് മൂന്ന് ദിവസം സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഭക്ഷ്യവകുപ്പ്. എല്ലാ റേഷൻ കടകളിലും ഈ മാസം 15, 16, 17 എന്നീ തീയതികളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് ഏഴുവരെയാണ് സ്പെഷ്യൽ ഡ്രൈവ് (Food Department Will Conduct Three Day Special Drive For Ration Mustering).

റേഷന്‍ കടകളിലെ ഈപോസ് യന്ത്രത്തില്‍ വിരല്‍ പതിച്ചിച്ച് ബയോമെട്രിക് വിവരങ്ങള്‍ ഉറപ്പാക്കുന്നതാണ് ഇകെവൈസി റേഷന്‍ മസ്‌റ്ററിങ്. റേഷന്‍ വിഹിതം കൈപ്പറ്റുന്നവര്‍ ജീവിച്ചിരിപ്പുണ്ടന്നും അംഗങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് അര്‍ഹതയുണ്ട് എന്ന് ഉറപ്പിക്കുന്നതിനും വേണ്ടിയാണ് മസ്‌റ്ററിങ്. നീല, വെള്ള റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ റേഷന്‍കാര്‍ഡ് മസ്‌റ്ററിങില്‍ പങ്കെടുക്കേണ്ടതില്ല. മഞ്ഞ, പിങ്ക് റേഷന്‍കാര്‍ഡുകളാണ് മസ്‌റ്ററിങ് ചെയ്യേണ്ടത്.

റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളും വിരലടയാളം പതിപ്പിച്ചിരിക്കണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മസ്‌റ്ററിങ് ചെയ്യേണ്ട. അവരുടെ റേഷന്‍ വിഹിതം മുടങ്ങില്ല. അതേസമയം 5 വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് മസ്‌റ്ററിങ് നിര്‍ബന്ധമാണ്. അവരുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ മസ്‌റ്ററിങ് പരാജയപ്പെടും. അതുകൊണ്ട് ആധാര്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടോ എന്ന് പരിശോധിക്കുക.

വിദേശത്ത് ജോലിചെയ്യുന്നവരോ നാട്ടിലില്ലാത്തവരോ ആയ എല്ലാവരും മസ്‌റ്ററിങ് ചെയ്യണം. അതിന് കഴിയാത്ത സാഹചര്യമാണെങ്കില്‍ റേഷന്‍ കാര്‍ഡില്‍ അവരുടെ പേരിന് നേരെ എൻആർകെ (NRK) എന്ന് രേഖപ്പെടുത്തണം. തുടര്‍ന്ന് അവരുടെ റേഷന്‍ താല്‍ക്കാലികമായി നിര്‍ത്തും. പിന്നീട് നാട്ടില്‍ വന്ന് സെറ്റിലാകുമ്പോള്‍ എൻആർകെ ഒഴിവാക്കി റേഷന്‍ വിഹിതം വാങ്ങാം.

ALSO READ:ഇ പോസ് മെഷീൻ പണിമുടക്കി ; സമയം ക്രമീകരിച്ചിട്ടും സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി

മാര്‍ച്ച് 10 വരെ താല്‍ക്കാലികമായി മസ്‌റ്ററിങ് നിര്‍ത്തിയിട്ടുണ്ട്. മാര്‍ച്ച് 15, 16, 17 തീയതികളില്‍ റേഷന്‍ കടകള്‍ക്ക് സമീപം പൊതുയിടങ്ങളില്‍ സൗകര്യമൊരുക്കും. സ്‌കൂളുകള്‍, അംഗന്‍വാടികള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയെയാണ് പരിഗണിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.