ETV Bharat / state

ശംഖുമുഖത്ത് ബോട്ട് അപകടം; ഒരാളെ കാണാതായി - Shankumugham Boat Accident

author img

By ETV Bharat Kerala Team

Published : Jun 1, 2024, 12:03 PM IST

അപകടം മത്സ്യബന്ധനത്തിനായി ശംഖുമുഖത്ത് നിന്നും വിഴിഞ്ഞത്തേക്ക് പോകുന്നതിനിടെ.

BOAT CAPSIZED IN SHANKUMUGHAM  FISHING BOAT CAPSIZED  തിരുവനന്തപുരം  ചെറുവള്ളം മറിഞ്ഞ് അപകടം
A Fishing Boat Capsized In Shankumugham (ETV Bharat)
ശംഖുമുഖത്ത് മത്സ്യബന്ധന ബോട്ട് അപകടം (ETV Bharat)

തിരുവനന്തപുരം : ശംഖുമുഖത്ത് മത്സ്യബന്ധനത്തിനായി പോയ ചെറുവള്ളം മറിഞ്ഞ് അപകടം. രാവിലെ എട്ടരയോടെയായിരുന്നു സംഭവം നടന്നത്. അപകടം നടക്കുമ്പോൾ വള്ളത്തിൽ വിത്സൺ, മഹേഷ് (32) എന്നിവരാണ് ഉണ്ടായിരുന്നത്.

വിത്സൺ നീന്തി കരയ്ക്കുകയറി രക്ഷപ്പെട്ടു. മഹേഷിനെ കാണാതായി. മഹേഷിനായി തെരച്ചിൽ തുടരുകയാണ്. മത്സ്യബന്ധനത്തിനായി ശംഖുമുഖത്ത് നിന്നും വിഴിഞ്ഞത്തേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.

മുതലപ്പൊഴിയില്‍ അപകട പരമ്പര; വള്ളം മറിഞ്ഞ്‌ ഒരാള്‍ മരിച്ചു : മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. വള്ളം മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ ചിറയിന്‍കീഴ് താലൂക്ക്‌ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെയ് 28-നാണ് അപകടം നടന്നത്.

ആകെ നാല് പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട മറ്റ് മൂന്ന് പേരെ പരിക്കുകളോടെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മത്സ്യ ബന്ധനത്തിനായി പോയി തിരികെ വരവേ ശക്തമായ തിരയില്‍പ്പെട്ടാണ് വള്ളം മറിഞ്ഞത്.

പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറിയായിരുന്നു രണ്ടാമത്തെ അപകടം. അപകടത്തില്‍ ഒരാള്‍ കടലില്‍ വീണു. പിന്നീട് നീന്തി കരയ്ക്ക് കയറുകയായിരുന്നു. ഈ വര്‍ഷം 11-ാമതെ അപകടമാണ് മുതലപ്പൊഴിയില്‍ ഉണ്ടാകുന്നത്. രണ്ട് പേരാണ് ഈ വര്‍ഷം ഇതു വരെ അപകടത്തില്‍ മരിച്ചത്.

ALSO READ : കാസര്‍കോട് തോരാമഴ: നീലേശ്വരത്ത് പുലിമുട്ടിലിടിച്ച മത്സ്യബന്ധന ബോട്ട് തകര്‍ന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.