ETV Bharat / state

പെരിയാറിലെ മത്സ്യക്കുരുതി: കുഫോസിന്‍റെ വിദഗ്‌ദ്ധ സമിതി റിപ്പോർട്ട് ഇന്ന് കൈമാറും - MASS FISH KILL IN PERIYAR - MASS FISH KILL IN PERIYAR

അമിത തോതിലുള്ള ഹൈഡ്രജൻ സൾഫൈഡിന്‍റെ സാന്നിധ്യമാണ് മത്സ്യക്കുരുതിക്കിടയാക്കിയതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.

CHEMICAL WASTE  KUFOS REPOR  പെരിയാറിലെ മത്സ്യക്കുരുതി  കുഫോസിലെ ഏഴംഗ വിദഗ്‌ദ്ധ സമിതി
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയപ്പോള്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 4:15 PM IST

എറണാകുളം: പെരിയാറിലെ മത്സ്യക്കുരുതിയെ തുടർന്ന് കുഫോസിലെ ഏഴംഗ വിദഗ്‌ദ്ധ സമിതി ശാസ്‌ത്രീയമായി പഠനം നടത്തി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്ന് സർക്കാരിനു സമർപ്പിക്കും. പെരിയാറിലെ വെള്ളത്തിലെ അമിതമായ രാസ സാന്നിധ്യം സ്ഥിരീകരിച്ച് പ്രാഥമിക റിപ്പോർട്ട് നേരത്തെ സർക്കാറിന് സമർപ്പിച്ചിരുന്നു.

അമിത തോതിലുള്ള ഹൈഡ്രജൻ സൾഫൈഡിന്‍റെ സാന്നിധ്യമാണ് മത്സ്യക്കുരുതിക്കിടയാക്കിയതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. അമിതമായ തോതിൽ രാസമാലിന്യം വെള്ളത്തിൽ കലർന്നത് മത്സ്യക്കുരുതിക്കുള്ള പ്രധാന കാരണമെന്നാണ് അന്തിമ റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് സൂചന. ഹൈഡ്രജൻ സൾഫൈഡിൻ്റെ അമിത സാന്നിധ്യം മത്സ്യക്കുരുതിക്കു ശേഷവും പെരിയാറിലെ വെള്ളത്തിൽ കണ്ടെത്തിയിരുന്നു. ഇതു ജൈവമാലിന്യത്തിൽ നിന്നാണോ രാസ മാലിന്യത്തിൽ നിന്നാണോയെന്നതിന് വ്യക്തത വരുത്തുന്നതിനാണ് വീണ്ടും പരിശോധന നടത്തിയത്.

പെരിയാറിലെ വെള്ളത്തിൽ ഇരുമ്പ്, മാംഗനീസ് എന്നിവയുടെ അളവ് സ്വാഭാവികമായി ഉണ്ടാകുന്നതിലും കൂടുതലാണെന്നും ഇതു മത്സ്യങ്ങളുടെ ജീവന് ഭീഷണിയാണന്നും റിപ്പോർട്ടിൽ ഉള്ളതായാണ് വിവരം. മെയ് ഇരുപത്തിയൊന്നിനാണ് പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. പെരിയാറിലെയും പെരിയാറിൻ്റെ കൈവഴികളിലും മറ്റും കൂട് മത്സ്യകൃഷി നടത്തിയ കർഷകരുടെയും മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തിരുന്നു. മത്സ്യക്കുരുതിയിൽ 15 കോടിയിലധി കം രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായാണ് ഫിഷറീസ് ഡിപ്പാർട്ട്‌മെൻ്റ് സർക്കാരിനു റിപ്പോർട്ട് നൽകിയത്. അതേസമയം മത്സ്യക്കുരുതിയുടെ കാരണം വ്യക്തമാകണമെങ്കിൽ കു ഫോസിൻ്റെ റിപ്പോർട്ട് ലഭിക്കണമെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിച്ചിരുന്നു.

Also Read: പെരിയാറിലെ മത്സ്യക്കുരുതി; ജലസേചന വകുപ്പിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.