ETV Bharat / state

കുന്ദമംഗലത്ത് ജ്വല്ലറിക്ക് തീപിടിച്ചു; വന്‍ നാശനഷ്‌ടം - Fire in Jewellery at Kundamangalam

പുലർച്ചെ ഒരു മണിയോടെ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്.

കുന്ദമംഗലം ജ്വല്ലറിയിൽ തീപിടിത്തം  ഫെല്ല ജ്വല്ലറി കുന്ദമംഗലം കോടതി  FIRE BREAK JEWELLERY KUNDAMANGALAM  FELLA JEWELLERY KUNDAMANGALAM
Fire broke out in Jewellery near Kundamangalam (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 30, 2024, 5:20 PM IST

കോഴിക്കോട്: കുന്ദമംഗലത്ത് ജ്വല്ലറി ഷോറൂമിൽ തീപിടുത്തം. കുന്ദമംഗലം കോടതിയുടെ കവാടത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ഫെല്ല ജ്വല്ലറിയുടെ ഒന്നാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. കടയുടെ ഇന്‍റീരിയർ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് ഭാഗികമായി കത്തി നശിച്ചത്.

പുലർച്ചെ ഒരു മണിയോടെ കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാർ കുന്ദമംഗലം പൊലീസിനെയും ഫയർ യൂണിറ്റിലും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റും മുക്കം ഫയർ സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി.

കുന്ദമംഗലത്ത് ജ്വല്ലറിയില്‍ തീപിടിത്തം (ETV Bharat)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാന്‍ കാരണമായത് എന്നാണ് നിഗമനം. ലക്ഷങ്ങളുടെ നാശനഷ്‌ടമുണ്ടായാതായാണ് കണക്കുകൂട്ടല്‍.

Also Read: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാർ പൂർണമായും കത്തിനശിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.