ETV Bharat / state

അങ്കമാലിയിൽ വീട്ടില്‍ തീപിടിത്തം; നാല് പേർ വെന്തുമരിച്ചു - House catches fire in Angamaly

എറണാകുളത്ത് വീട്ടില്‍ തീപിടിത്തമുണ്ടായി. ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഒരാള്‍ ഓടി രക്ഷപ്പെട്ടു.

FIRE BREAKS OUT IN HOUSE IN ANGAMALY  FOUR MEMBERS OF A FAMILY DIED  അങ്കമാലിയിൽ നാല് പേർ വെന്തുമരിച്ചു  ERNAKULAM FIRE ACCIDENT
തീപിടിത്തമുണ്ടായ വീട് (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 1:18 PM IST

തീപിടിത്തമുണ്ടായ വീട് (ETV Bharat)

എറണാകുളം: അങ്കമാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. കിടപ്പു മുറിയിൽ തീപിടിച്ച് ദമ്പതികള്‍ക്കും രണ്ട് മക്കൾക്കുമാണ് ദാരുണാന്ത്യം സംഭവിച്ചത്. ബിനീഷ് ഭാര്യ അനു മക്കളായ ജെസ്‌മിൻ, ജോസ്‌ന എന്നിവരാണ് വെന്തുമരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു തീപിടുത്തം.

ഒന്നാം നിലയിലെ കിടപ്പു മുറിയിലാണ് തീപിടിച്ചത്. ഇതേ വീട്ടിൽ താഴത്തെ നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ബിനീഷിന്‍റെ അമ്മ ഇറങ്ങി ഓടി രക്ഷപ്പെട്ടു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഷോട്ട് സർക്യൂട്ടാണോ തീപിടിത്തത്തിന് കാരണമെന്ന് പരിശോധിച്ച് വരികയാണ്. ഒരു മുറിയിൽ മാത്രമാണ് തീപിടിത്തമുണ്ടായത്.

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഫോറൻസിക് സംഘമുൾപ്പടെ പരിശോധന നടത്തിയ ശേഷമായിരിക്കും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുക. മരിച്ച ബിനീഷ് മലഞ്ചരക്ക് വ്യാപാരിയാണ്. മക്കൾ മൂന്നാം ക്ലാസ്, എൽകെജി വിദ്യർത്ഥികളാണ്.

Also Read: മൺതിട്ടയിടിഞ്ഞ് പുഴയിലേക്ക് വീണു; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.