കോഴിക്കോട്: രാമനാട്ടുകരയിലെ പികെഎസ് കെട്ടിടത്തില്‍ തീപിടിത്തം. ആളപായമില്ല. കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയില്‍ അകപ്പെട്ട മൂന്ന് അതിഥി തൊഴിലാളികളെ രക്ഷപ്പെടുത്തി. കോഴിക്കോട്-പാലക്കാട് ഹൈവേയിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിലെ കോണിപ്പടിയുടെ അറ്റകുറ്റപ്പണിക്കിടെയാണ് സംഭവം. വെൽഡിങ് മെഷീനില്‍ നിന്നും കൂട്ടിയിട്ടിരുന്ന പേപ്പറുകളിലേക്ക് വീണ തീപ്പൊരിയാണ് അഗ്നിബാധയ്‌ക്ക് കാരണമായത്. തീപിടിത്തത്തിന് പിന്നാലെ പുറത്തെത്തിച്ച അതിഥി തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി.
മീഞ്ചന്ത ഫയർ ആന്‍ഡ് റെസ്ക്യു സ്റ്റേഷൻ ഓഫിസർ എംകെ പ്രമോദ് കുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ ഡബ്ല്യു സനൽ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ആന്‍ഡ് റെസ്ക്യു ഓഫിസർമാരായായ ജോസഫ് ബാബു, സികെ അഖിൽ, പി അനൂപ്, കെ നിജീഷ്, അബ്‌ദുൽ സലാം, കെപിഅമീറുദ്ദീൻ, കെപി ശ്വേത, സ്വാതി കൃഷ്‌ണ, ജിതിൻ ബാബു, ഹോംഗാർഡുമാരായ എസ്‌പി മനോഹരൻ, എൻ അനൂപ് തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Also Read: ഡല്‍ഹി ഐഎൻഎ മാർക്കറ്റില്‍ വന്‍ തീപിടിത്തം; 4 പേര്‍ക്ക് പരിക്ക്