കോഴിക്കോട്: കരുവന്‍തിരുത്തിയിലെ സോഫ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം. ആളപായമില്ല. നിരവധി സോഫകളും നിര്‍മാണ സാമഗ്രികളും കത്തിനശിച്ചു. വില്ലേജ് ഓഫിസിന് സമീപമുള്ള ജിയോ സോഫ വര്‍ക്‌സിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ (ഓഗസ്റ്റ് 30) വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
സോഫ നിര്‍മാണ യൂണിറ്റില്‍ നിന്നും പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരെത്തി തീയണക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ശ്രമം വിഫലമാകുകയായിരുന്നു. തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞ അഗ്നിരക്ഷ സേന സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മീഞ്ചന്ത ഫയർ സ്റ്റേഷൻ ഓഫിസർ എംകെ പ്രമോദ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ സജിത്ത്, ഡബ്ല്യു.അനിൽ, പി അനൂപ്, അബ്‌ദുൽ സലാം എന്നിവരടങ്ങിയ സംഘമാണ് തീയണക്കാന്‍ സ്ഥലത്തെത്തിയത്.
Also Read: ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിലെ തീപിടിത്തം; സംഭവത്തിൽ അന്വേഷണം തുടങ്ങി