ETV Bharat / state

പാചകം ചെയ്യുന്നതിനിടയിർ തീപിടിത്തം; രാമനാട്ടുകരയിൽ ഹോട്ടൽ കത്തി നശിച്ചു - Fire Broke Out In A Hotel - FIRE BROKE OUT IN A HOTEL

രാമനാട്ടുകര വൈദ്യരങ്ങാടിയിൽ ഹോട്ടലിൽ തീപിടിത്തം. വൈദ്യരങ്ങാടിയിലെ ഹോട്ടൽ മലബാർ പ്ലാസയിലാണ് ഇന്നലെ രാത്രിയിൽ തീപിടിത്തമുണ്ടായത്. ഹോട്ടലിന് പുറത്ത് നിർത്തിയിട്ട ബൈക്കും കത്തി നശിച്ചു.

RAMANATTUKARA HOTEL FIRE ACCIDENT  ഹോട്ടലിന് താപിടിച്ചു  രാമനാട്ടുകരയിൽ ഹോട്ടലിൽ തീപിടുത്തം  HOTEL BURNT DOWN IN RAMANATTUKARA
fire broke out in a hotel (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 1, 2024, 9:09 AM IST

രാമനാട്ടുകരയിൽ ഹോട്ടയിൽ തീ പിടിത്തം (ETV Bharat)

കോഴിക്കോട് : രാമനാട്ടുകരയിൽ ഹോട്ടലിന് തീപിടിച്ചു. വൈദ്യരങ്ങാടിയിലെ മലബാർ പ്ലാസ ഹോട്ടലിലാണ് തീപിടിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ഹോട്ടലിന്‍റെ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിൽ തീപിടിക്കുകയായിരുന്നു.
നിമിഷനേരം കൊണ്ട് ഹോട്ടലിൽ ആകെ തീ ആളിപ്പടർന്നു.

പാചക തൊഴിലാളികളും ഹോട്ടൽ ജീവനക്കാരും ഹോട്ടലിലെത്തിയവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്. ഉടൻ തന്നെ മീഞ്ചന്ത ഫയർ യൂണിറ്റിൽ വിവരമറിയിച്ചു. ഫയർ യൂണിറ്റ് അംഗങ്ങൾ എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഹോട്ടൽ പൂർണമായും കത്തി നശിച്ചു. ഹോട്ടലിനോട് ചേർന്ന് നിർത്തിയിട്ട ബൈക്കും കത്തിനശിച്ചിട്ടുണ്ട്.

Also Read : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - CAR CAUGHT FIRE in kozhikode

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.