ETV Bharat / state

ടിടിഇ വിനോദിന്‍റെ കൊലപാതകം; തള്ളിയിട്ടത് കൊല്ലാനുദ്ദേശിച്ച് തന്നെ, പൊലീസ് എഫ്ഐആർ പുറത്ത് - fir on tte vinod murder

author img

By ETV Bharat Kerala Team

Published : Apr 3, 2024, 12:45 PM IST

ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി. സംഭവം നടന്നത് പ്രതിയെ ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ.

FIR ON TTE VINOD MURDER  ACCUSED CHARGED WITH MUDER  TTE KILLED BY PASSANGER IN THRISSUR
fir on tte vinod murder; accused charged with muder

തൃശൂർ : ട്രെയിനിൽ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപെടുത്തിയ കേസിൽ പൊലീസ് എഫ് ഐ ആർ പുറത്ത്. കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടി ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്‌തതിനെ തുടർന്ന് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടതിലുള്ള വിരോധനമാണ് കൊലപാതക കാരണമെന്നും എഫ് ഐ ആറിൽ പറയുന്നു.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. പ്രതിയായ ഒഡിഷ സ്വദേശി രജനീകാന്ത സ്ഥിരമായി മദ്യപിക്കുന്നയാളാണെന്നാണ് വിവരം. കുന്നംകുളത്തെ ബാർ ഹോട്ടലിൽ ജോലിചെയ്‌തിരുന്ന പ്രതി മദ്യപിച്ചെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജോലി സ്ഥലത്തു നിന്നു പിരിച്ചു വിട്ടിരുന്നു. ജോലി നഷ്‌ടമായതിനാൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ടി ടിഇയെ കൊലപ്പെടുത്തിയത്.

വിനോദിനെ കൊലപ്പെടുത്താൻ ഉള്ള ഉദ്ദേശത്തോടുകൂടി ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നിൽ നിന്ന് പ്രതി തള്ളിയിടുകയായിരുന്നു.

Also Read: ടിക്കറ്റ് ആവശ്യപ്പെട്ടതില്‍ പ്രകോപനം; തൃ​ശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.