ETV Bharat / state

കരുവന്നൂരിന് പിന്നാലെ 12 സഹകരണ ബാങ്കുകൾ കൂടി, പേരു വിവരങ്ങൾ ഇഡി ഹൈക്കോടതിയെ അറിയിച്ചു

author img

By ETV Bharat Kerala Team

Published : Mar 15, 2024, 3:53 PM IST

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം നിർണ്ണായക ഘട്ടത്തിലെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു.

Karuvannoor Bank  Kerala High Court  Cooperative Bank Fraud  Enforcement Directorate
Enforcement Directorate Submitted The 12 Banks Name To High Court

എറണാകുളം : സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ 12 സഹകരണ ബാങ്കുകളുടെ പേരു വിവരങ്ങൾ ഇഡി ഹൈക്കോടതിയെ അറിയിച്ചു. കരുവന്നൂരിന് പുറമെ സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ 12 സർവീസ് സഹകരണ ബാങ്കുകളുടെ പേരുവിവരങ്ങളാണ് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് ഹൈക്കോടതിയ്ക്ക് കൈമാറിയത്. അയ്യന്തോൾ, മാരായമുട്ടം, കണ്ടല, ചാത്തന്നൂർ, മൈലപ്ര, മാവേലിക്കര, തുമ്പൂർ, നടയ്ക്കൽ, കോന്നി റീജിയണൽ, ബി.എസ്.എൻ.എൽ എഞ്ചിനിയേഴ്‌സ്, മൂന്നിലവ് തുടങ്ങിയ സർവീസ് സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് നടന്നതായി ഇഡി കണ്ടെത്തിയത്.

കരുവന്നൂരിന് പുറമെ ക്രമക്കേട് കണ്ടെത്തി കേസുകൾ രജിസ്‌റ്റർ ചെയ്‌ത സഹകരണ ബാങ്കുകളാണിവ. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ സമർപ്പിച്ച അനുബന്ധ സത്യവാങ്മൂലത്തിലാണ് ഇഡി (Enforcement Directorate ) മറ്റ് സഹകരണ ബാങ്കുകളുടെ കൂടി വിവരങ്ങൾ നൽകിയത്. കൂടാതെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസന്വേഷണം നlർണ്ണായക ഘട്ടത്തിലെന്ന് ഇ.ഡി വ്യക്തമാക്കി.

പലരുടെയും മൊഴികളിൽ നിന്നും രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തു വന്നിട്ടുണ്ട്. മുൻപ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുള്ളവർക്കടക്കം സമൻസ് അയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും ഇ.ഡി. ഹൈക്കോടതിയെ അറിയിച്ചു. മന്ത്രി പി.രാജീവ് ഉൾപ്പെടെയുള്ളവരെ പരാമർശിച്ചു കൊണ്ടായിരുന്നു ഇ.ഡി നേരത്തെ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്.

കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്‌പകൾ അനുവദിക്കാൻ സിപിഎം ജില്ല സെക്രട്ടറിയായിരിക്കെ മന്ത്രി പി.രാജീവിന്‍റെ സമ്മർദമുണ്ടായെന്നായിരുന്നു ഇ.ഡി.യുടെ വെളിപ്പെടുത്തൽ. 17 സി.പി.എം ഏരിയ കമ്മിറ്റികളുടേതായി 25 രഹസ്യ അക്കൗണ്ടുകൾ കരുവന്നൂർ (Karuvannoor Bank Case ) ബാങ്കിലുണ്ടായിരുന്നുവെന്നും ഈ രഹസ്യ അക്കൗണ്ടുകൾ വഴി 100 കോടിയിലധികം രൂപ സി.പി.എം നിക്ഷേപം നടത്തിയെന്നും ഇ.ഡി. നേരത്തെ സത്യവാങ്മൂലത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

Also read : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്‌; എസി മൊയ്‌തീന് തിരിച്ചടി, പരാതി തള്ളി അഡ്ജ്യുടിക്കറ്റിങ് അതോറിറ്റി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.