തിരുവനന്തപുരം : ഫിലിം ഫെയർ അവാർഡിൻ്റെ തിളക്കത്തിലും വയനാടിനെ നെഞ്ചോടു ചേർത്ത് മഹാനടൻ മമ്മൂട്ടി. അറുപത്തിയൊമ്പതാം ഫിലിം ഫെയർ പുരസ്‌കാരത്തിൽ മലയാളത്തിൽ നിന്നുള്ള മികച്ച നടനായി തെരഞ്ഞെടുത്ത വേദിയിലാണ് വയനാടിന് വേണ്ടി താരം വേദിയിൽ സഹായമഭ്യർഥിച്ചത്.
2023 -ൽ റിലീസ് ചെയ്‌ത മലയാള ചിത്രങ്ങൾക്കുള്ള പുരസ്‍കാരങ്ങളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതും വിതരണം ചെയ്‌തതും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്‍കാരം നേടിയെടുത്തത്. ഇതോടെ 1980 -കൾ മുതലുള്ള അഞ്ച് ദശാബ്‌ദങ്ങളില്‍ മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്‌കാരം നേടിയ ഒരേയൊരു ഇന്ത്യൻ നടനായി മമ്മൂട്ടി മാറി. ഉരുൾപൊട്ടൽ ദുരന്തത്തിൽ അനേകം ജീവനുകൾ നഷ്‌ടപ്പെട്ട വയനാടിനെ നെഞ്ചോട് ചേർത്ത് പിടിച്ച് കൊണ്ട് അവാർഡ് ദാന ചടങ്ങിൽ ഏറെ വികാരാധീനനായാണ് മമ്മൂട്ടി സംസാരിച്ചത്.
അവാർഡിന്‍റെ തിളക്കത്തിനിടയിലും വയനാട്ടിലെ തൻ്റെ സഹോദരങ്ങൾക്ക് വേണ്ടി സംസാരിച്ചാണ് അദ്ദേഹം പുരസ്‍കാരം ഏറ്റു വാങ്ങിയത്. തൻ്റെ നാടിനൊപ്പം തൻ്റെ സഹോദരങ്ങൾക്ക് ഒപ്പമാണ് താനെന്ന് പറഞ്ഞ മമ്മൂട്ടി, വയനാട്ടിലെ ജനങ്ങളുടെ പുനരധിവാസത്തിന് എല്ലാവരുടെയും പ്രാർഥനയും സഹായവും വേദിയിൽ വച്ച് അഭ്യർഥിക്കുകയും ചെയ്‌തു. തമിഴ് സൂപ്പർ താരം വിക്രം, നടൻ സിദ്ധാർഥ് എന്നിവർക്കൊപ്പം വേദി പങ്കിട്ടു കൊണ്ടാണ് അദ്ദേഹത്തിന്‍റെ സഹായഭ്യർഥന.
Also Read: വയനാട് ദുരന്തം: പശ്ചിമഘട്ട സംരക്ഷണത്തിന് പുത്തന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തേടി കേന്ദ്രം