ETV Bharat / state

ബാലുശ്ശേരി കോട്ട നടവയലിൽ വീണ്ടും തീപിടിത്തം - BALUSSERY FIRE ACCIDENT - BALUSSERY FIRE ACCIDENT

വയലിലെ ഉണങ്ങിയ പുല്ലിന് തീപിടിക്കുകയായിരുന്നു

FIRE IN FARMLAND  കോട്ട നടവയല്‍  തീപിടിത്തം  ബാലുശ്ശേരിയില്‍ തീപിടിത്തം
Farm land caught fire in Kozhikkode Balussery
author img

By ETV Bharat Kerala Team

Published : Apr 17, 2024, 3:06 PM IST

ബാലുശ്ശേരി കോട്ട നടവയലിൽ വീണ്ടും തീപിടിത്തം

കോഴിക്കോട് : ബാലുശ്ശേരി കോട്ട നടവയലിൽ വീണ്ടും തീപിടിത്തം. ഇന്ന്(17-04-2024) രാവിലെ പത്ത് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. വയലിലെ ഉണങ്ങിയ പുല്ലിനാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട പരിസരവാസികൾ നരിക്കുനി ഫയർ യൂണിറ്റിൽ വിവരമറിയിക്കുകയായിരുന്നു. രണ്ടാഴ്‌ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇവിടെ തീപിടിത്തമുണ്ടാകുന്നത്.

ഫയർ യൂണിറ്റ് അംഗങ്ങൾ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പനങ്ങാടിന്‍റെ നെല്ലറയെന്ന് അറിയപ്പെടുന്ന പ്രദേശത്ത് വേനല്‍ കൃഷിക്ക് തുടക്കമിടാനുള്ള ഒരുക്കങ്ങള്‍ കര്‍ഷകര്‍ നടത്തുന്നതിനിടയിലാണ് വീണ്ടും തീപിടിത്തമുണ്ടായിരിക്കുന്നത്. ഇത് കർഷകർക്കിടയില്‍ വലിയ ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്.

Also Read : നന്മണ്ടയിൽ വയലിൽ തീപിടിത്തം: വ്യാപക കൃഷി നാശം - Fire In Nanmanda

അസി. സ്റ്റേഷന്‍ ഓഫിസര്‍ എം.സി മനോജ്, ഫയര്‍ റെസ്‌ക്യു ഓഫിസര്‍മാരായ എല്‍.ഗണേശന്‍, പി.വിജയന്‍, ഫയര്‍ ഓഫിസര്‍മാരായ നാരായണൻ, കെ.നിബിന്‍ദാസ്, കെ.വിജീഷ്, ഒ.സൂരജ്, നിബുല്‍ , കേരളന്‍ , വിജയന്‍ , ദേവരാജ്, സന്ദീപ് എന്നിവർ തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.