ഇടുക്കി: സര്‍ക്കാര്‍ പിടിച്ചെടുത്ത ഭൂമിക്ക് പകരം ഭൂമി ലഭിക്കുന്നതിനായി അര നൂറ്റാണ്ടിലധികമായി പോരാട്ടത്തിലാണ് ഇടുക്കി നെടുങ്കണ്ടത്തെ ഒരു കുടുംബം. പല തവണ ഭൂമി വിട്ടുകൊടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും, കോടതി നിര്‍ദേശം ഉണ്ടായിട്ടും ഭൂമി ലഭ്യമായിട്ടില്ല. വിവിധ കാലഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച തെറ്റായ നയങ്ങള്‍ മൂലമാണ് ഇവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി അന്യമാകുന്നത്.
പുതുപറമ്പിൽ മർത്യാസിന്‍റെ ഉടമസ്ഥതയില്‍ നെടുങ്കണ്ടം പട്ടണത്തിന്‍റെ ഹൃദയ ഭാഗത്തുണ്ടായിരുന്ന 32 സെന്‍റ് ഭൂമി 1972ലാണ് മാര്‍ക്കറ്റ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഈ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന പ്രിന്‍റിങ്ങ് പ്രസിലെ ഉപകരണങ്ങളും ഉദ്യോഗസ്ഥര്‍ കൊണ്ടു പോയി. 1955 കാലഘട്ടം മുതല്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയ്ക്ക് പകരം ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപെട്ട് മർത്യാസ് സര്‍ക്കാരിനേയും കോടതിയേയും സമീപിച്ചു. തുടര്‍7ന്ന് 5 ല്‍ 25സെന്റ് ഭൂമി വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായി. എന്നാല്‍ ഉത്തരവില്‍ ഭൂമി, എവിടെ നല്‍കണമെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടികാട്ടി ഉദ്യോഗസ്ഥര്‍ നടപടി എടുത്തില്ല.
79ല്‍ കല്‍ക്കൂന്തല്‍ വില്ലേജില്‍ ഭൂമി നല്‍കാനും 83ല്‍ കല്‍ക്കൂന്തലിലോ പാറതോട്ടിലോ ഭൂമി നല്‍കാനും ഉത്തരവായി. എന്നാല്‍ പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് ഭൂമി വിട്ടുകൊടുത്തില്ല. അടിയന്തരമായി ഭൂമി നല്‍കാന്‍ ഹൈക്കോടതിയും പലതവണ ആവശ്യപെട്ടു. 1990ല്‍ 72 കാരനായ വയോധികന്‍റെ ഭൂമി 30 ദിവസത്തിനുള്ളില്‍ വിട്ടുകൊടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. 93ല്‍, മർത്യാസ് മരിച്ചു. തുടര്‍ന്ന് മകന്‍ ചാക്കോയാണ് നിയമ നടപടികളുമായി മുന്‍പോട്ട് പോയത്.
Also Read: അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപം കാട്ടുതീ ; രണ്ടരയേക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു
പലതവണ കോടതിയെയും സര്‍ക്കാരിനേയും സമീപിച്ചു. നിലവില്‍ ഭൂമി വിട്ടുനല്‍കാന്‍ ഉത്തരവുണ്ടെങ്കിലും മാര്‍ക്കറ്റ് വില നല്‍കണമെന്നാണ് റവന്യു വകുപ്പിന്‍റെ നിലപാട്. ഒന്നേകാല്‍ കോടി രൂപയോളം ഇതിനായി നല്‍കണം. സര്‍ക്കാര്‍ ആവശ്യത്തിനായി ഏറ്റെടുത്ത ഭൂമിയ്ക്ക് വില നല്‍കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചിട്ടും നടപടിയുണ്ടായില്ല. മർത്യാസിന്‍റെ എട്ട് മക്കളാണ് ഭൂമിയുടെ അനന്തരാവകാശികള്‍, ഇവരില്‍ രണ്ട് പേര്‍ മരിച്ചു. മുന്‍പ് ഇവരുടെ പക്കല്‍ നിന്ന് ഏറ്റെടുത്ത ഭൂമിക്ക് നിലവില്‍ കോടികള്‍ വിലമതിക്കും. അര്‍ഹതപെട്ട ഭൂമിക്കായി ഇനിയും എത്രനാള്‍ ഓഫീസുകള്‍ കയറി ഇറങ്ങണമെന്നാണ് ഇവരുടെ ചോദ്യം.