ETV Bharat / state

തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി - Family Found Dead Thrissur

മകന്‍റെ അസുഖത്തെ തുടർന്ന് കുടുംബത്തിന് മനോവിഷമം ഉണ്ടായിരുന്നു

Three People Were Found Dead  തൃശൂരിൽ കുടുംബ ആത്മഹത്യ  കുടുംബം ആത്മഹത്യ ചെയ്‌തു  Family Found Dead Thrissur  Family committed to suicided
Three People in a Family Were Found Dead at House in Thrissur
author img

By ETV Bharat Kerala Team

Published : Mar 7, 2024, 4:45 PM IST

തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ : തൃശൂര്‍ അടാട്ട് അമ്പലംകാവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലംകാവ് സ്വദേശി സുമേഷ് (35) , ഭാര്യ സംഗീത (33) , മകൻ ഹരിൻ (9) എന്നിവരാണ് മരിച്ചത്. മകനെ പായയിലും സുമേഷിനെയും സംഗീതയേയും തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ ഒന്‍പതരയോടെ ആണ് സംഭവം പുറംലോകമറിയുന്നത്. സുമേഷിന്‍റെ പിതാവ് ശിവശങ്കരൻ വീട്ടിലേക്ക് ഫോൺ വിളിക്കുകയും ആരും ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിളിച്ച് അന്വേഷിക്കാന്‍ പറയുകയായിരുന്നു.

അയൽവാസികൾ വീട്ടിലെത്തി നോക്കിയപ്പോൾ വീടിന്‍റെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് അച്ഛൻ വീട്ടിലെത്തി മതിൽ ചാടി കടന്ന് നോക്കിയപ്പോള്‍ വീടിന്‍റെ സൈഡ് ഡോർ തുറന്ന കിടക്കുകയായിരുന്നു. തുടർന്ന് അകത്തുകയറി നോക്കിയപ്പോഴാണ് മൂവരെയും മുകള്‍ നിലയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത് .

സുമേഷിനെയും ഭാര്യ സംഗീതയെയും മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതേ മുറിയുടെ നിലത്ത് പായയില്‍ മരിച്ച നിലയിലാണ് മകൻ ഹരിനെ കണ്ടെത്തിയത്. തുടർന്ന് പേരാമംഗലം പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്‌തു. മകൻ ഹരിൻ ഓട്ടിസം ബാധിച്ച കുട്ടിയാണ്. സുമേഷിന്‍റെ കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങളോ ,കുടുംബ പ്രശ്‌നങ്ങളോ ഇല്ലെന്നാണ് നിഗമനം. മകൻ ഹരിന്‍റെ അസുഖത്തെ തുടർന്ന് കുടുംബത്തിന് മനോവിഷമം ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.