ETV Bharat / state

നാട്ടിൽ കടുവ ഇറങ്ങിയതായി സമൂഹ മാധ്യമത്തില്‍ വ്യാജ പ്രചരണം; മൂന്ന് യുവാക്കൾ പിടിയിൽ - Fake Propaganda On Social Media - FAKE PROPAGANDA ON SOCIAL MEDIA

കൂടലിൽ കടുവ ഇറങ്ങിയതായി വ്യാജ പ്രചരണം നടത്തിയ മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍. ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ നൽകിയ പരാതിയിലാണ് നടപടി.

കടുവ ഇറങ്ങിയതായി വ്യാജ പ്രചരണം  FAKE PROPAGANDA ABOUT TIGER  വ്യാജ പ്രചരണം യുവാക്കൾ പിടിയിൽ  FAKE PROPAGANDA YOUTHS ARRESTED
Representational picture (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 21, 2024, 11:25 AM IST

പത്തനംതിട്ട : കൂടൽ ഇഞ്ചപ്പാറ പ്രദേശത്ത് കടുവ ഇറങ്ങിയതായി വ്യാജ ചിത്രം സൃഷ്‌ടിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. മൂന്ന് യുവാക്കൾ അറസ്റ്റിൽ. കൂടൽ അതിരുങ്കൽ പാക്കണ്ടം നിരവേൽ വീട്ടിൽ ആത്മജ് (20), മനു ഭവനിൽ അരുൺ മോഹനൻ (32), ഹരിപ്പാട് നങ്യാർകുളങ്ങര ആദർശ് ഭവനിൽ ആദർശ് (27) എന്നിവരെയാണ് കൂടൽ പൊലീസ് അറസ്റ്റ് ചെയ്‌തത്.

പാടം മാതൃക ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി എടുത്തത്. കേരള പൊലീസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതികൾ മൂന്നുപേരും ബന്ധുക്കളാണ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇന്നലെ വൈകിട്ട് മുതലാണ് വ്യാജ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് പ്രദേശത്തു ജനങ്ങൾക്കിടയിൽ ഭീതി പരത്തിയതിനെതുടർന്ന് പാടം റേഞ്ച് ഫോറെസ്റ്റ് ഓഫിസർ കൂടൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് ഇൻസ്‌പെക്‌ടർ ആർ രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്‌ മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ വലയിലായത്.

Also Read : 'നാടുവിട്ട' ആണ്‍ കടുവ സിസിടിവിയില്‍ കുടുങ്ങി; പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി വനം വുകപ്പ് - Sariska Tiger Spotted In Haryana

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.