ETV Bharat / state

അനധികൃത സ്വത്ത് സമ്പാദനം: സിഡ്‌കോ മാനേജറായിരുന്ന വനിതയ്‌ക്ക് കഠിന തടവും പിഴയും - Illegal Acquisition Of Property - ILLEGAL ACQUISITION OF PROPERTY

മൂന്ന് വര്‍ഷം കഠിന തടവും 29 ലക്ഷം രൂപ പിഴയുമെന്നാണ് കോടതി ശിക്ഷവിധിച്ചത്

TOTAL FOR YOU SCAM ACCUSED  FORMER CIDCO MANAGER  ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പ് കേസ്  അനധികൃത സ്വത്ത് സമ്പാദനം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : May 23, 2024, 7:34 PM IST

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിഡ്‌കോ മുന്‍ സെയില്‍സ് മാനേജറും ടോട്ടല്‍ ഫോര്‍ യൂ തട്ടിപ്പ് കേസിലെ പ്രതിയുമായ ചന്ദ്രമതിയെ കോടതി മൂന്ന് വര്‍ഷം കഠിന തടവിനും 29 ലക്ഷം രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ 18 മാസം അധിക തടവ് അനുഭവിക്കണമെന്ന് കോടതി അറിയിച്ചു. പ്രത്യേക വിജിലന്‍സ് കോടതി ജഡ്‌ജി എം വി രാജ കുമാരയാണ് പ്രതിയെ ശിക്ഷിച്ചത്.

2005-2008 കാലഘട്ടത്തിലാണ് സിഡ്‌കോ സെയില്‍സ് എംമ്പോറിയം മാനേജറായി ചന്ദ്രമതി ജോലി നോക്കിയിരുന്നത്. ഉദ്ദേശം 25 ലക്ഷം രൂപയിലധികം അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തിത്. വരുമാനത്തിന്‍റെ 119 % അധിക സ്വത്ത് പ്രതി സമ്പാദിച്ചു എന്നാണ് വിജിലന്‍സ് കേസ്.

ചന്ദ്രമതിയുടെ പേരില്‍ ഉണ്ടായിരുന്ന സ്‌കോഡ കാര്‍ സഹോദരീ പുത്രന്‍ വ്യാജ ഒപ്പിട്ട് ബാങ്ക് ഇടപാട് നടത്തിയതാണെന്ന ചന്ദ്രമതിയുടെ വാദം കോടതി അംഗീകരിച്ചില്ല. മുട്ടത്തറയുളള സേഫ് ഇന്‍വെസ്‌റ്റ് മെന്‍റ് സൊല്യൂഷന്‍സ് എന്നത് ചന്ദ്രമതിയുടെ ബിനാമി സ്ഥാപനമാണെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

Also Read: ആലപ്പുഴയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ഒരു കോടിയോളം; തട്ടിപ്പ് രീതി ഇങ്ങനെ... - Fake Gold Scam

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.