ETV Bharat / state

എറണാകുളത്ത് കനത്ത മഴ: അടിയന്തര സാഹചര്യങ്ങൾ നേരിടാന്‍ ജില്ല സജ്ജം, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും - Heavy Rain In Ernakulam

എറണാകുളത്ത് ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ ക്രമീകരണങ്ങൾ വിലയിരുത്താൻ അടിയന്തരയോഗം ചേര്‍ന്നു. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതയുളള പ്രദേശങ്ങളിലെ ആളുകളെ മാറ്റി പാര്‍പ്പിക്കണം. ഉദ്യോഗസ്ഥര്‍ ഫീല്‍ഡില്‍ ഉണ്ടാകണം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ജില്ല ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്.

KERALA RAIN UPDATE  കേരളത്തില്‍ കനത്ത മഴ  ERNAKULAM RAIN NEWS  RAIN DISASTER IN ERNAKULAM
എറണാകുളത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം ചേര്‍ന്നു (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 4:25 PM IST

എറണാകുളം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജാഗ്രതയോടെ ജില്ല ഭരണകൂടം. ക്രമീകരണങ്ങൾ വിലയിരുത്താൻ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തരയോഗം ജില്ല കലക്‌ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലയിൽ സജ്ജമാണെന്ന് യോഗം വിലയിരുത്തി.

അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ നിലനിൽക്കാനുള്ള സാഹചര്യമാണുള്ളത്. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ അപകടങ്ങള്‍ക്ക് സാധ്യതയുളള പ്രദേശങ്ങളില്‍ കഴിയുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അടിയന്തരമായി മാറ്റാന്‍ ജില്ല കലക്‌ടര്‍ എന്‍ എസ് കെ ഉമേഷ് നിര്‍ദേശിച്ചു. പെരിയാറില്‍ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിർദേശം നൽകി.

KERALA RAIN UPDATE  കേരളത്തില്‍ കനത്ത മഴ  ERNAKULAM RAIN NEWS  RAIN DISASTER IN ERNAKULAM
എറണാകുളത്ത് കനത്ത മഴ (ETV Bharat)

തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, മറ്റ് ഓഫിസര്‍മാര്‍ എന്നിവര്‍ ഫീല്‍ഡില്‍ ഉണ്ടാകണമെന്ന് നിര്‍ദേശം നൽകിയിട്ടുണ്ട്. ഫയര്‍, പൊലീസ്, ഗതാഗതം, തദ്ദേശവകുപ്പ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളും സജ്ജമാണ്. കേന്ദ്ര ഏജൻസികളായ നേവി, കോസ്റ്റ് ഗാർഡ്, എൻഡിആർഎഫ് എന്നിവയും രംഗത്തുണ്ട്.

വിവിധ സേനാവിഭാഗങ്ങൾ ജില്ല ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. നിലവിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സബ് കലക്‌ടര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണം. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും, കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടും. അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലാണ് മലയാറ്റൂര്‍ വനം ഡിവിഷന് കീഴിലുളള കാലടി മഹാഗണിത്തോട്ടം, ഭൂതത്താന്‍കെട്ട്, പാണിയേലിപോര് എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ബുധന്‍, വ്യാഴം, വെള്ളി (ജൂലൈ 31, ഓഗസ്റ്റ് 1, 2) ദിവസങ്ങളില്‍ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചത്. മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എറണാകുളം ഡിടിപിസി യുടെ കിഴിൽ ഉള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ അറിയിച്ചു.

കോതമംഗലം തൃക്കാരിയൂർ ജവഹർ കോളനിയിൽ വെള്ളം കയറി. ആലുവ, ചൂർണിക്കര വില്ലേജിലെ കരുവേലി മലപ്പുറത്തെ വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ എസ്‌പിഡബ്യു സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റി.

ആലുവ, വടക്കുംഭാഗം വില്ലേജ് വട്ടത്തറ ഭാഗത്തെ വീടുകളിൽ വെള്ളം കയറി. നിലവിൽ സാധനങ്ങൾ ഉൾപ്പെടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മുവാറ്റുപുഴ താലൂക്കിൽ വെള്ളൂർക്കുന്നം വില്ലേജിൽ ഇലഹിയ കോളനി ഭാഗത്തുള്ള വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മൂന്ന് ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. വടക്കാഞ്ചേരി വള്ളത്തോൾ നഗറിൽ ട്രാക്കിൽ വെള്ളം കയറി കേടുപാട് സംഭവിച്ചതിനാൽ എറണാകുളത്തിനും വാടക്കാഞ്ചേരിക്കും ഇടയിൽ ട്രൈൻ ഗതാഗതം തടസപ്പെട്ടു.

Also Read: കനത്ത മഴ, മണ്ണിടിച്ചില്‍: സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായി, വിവിധ ട്രെയിനുകൾ റദ്ദാക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.