എറണാകുളം: മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ ഒരു കുടുംബത്തിലെ രണ്ടുപേർ ഒഴുക്കില്‍പെട്ട് മരിച്ചു. വയോധികയും, കൊച്ചുമകളുമാണ് മുങ്ങി മരിച്ചത്. നെടിയന്‍മല കടവില്‍ കുളിക്കാനെത്തിയ കൊച്ചുമക്കള്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ കിഴക്കേക്കുടിയില്‍ ആമിന (65), ആമിനയുടെ കൊച്ചു മകൾ ഫര്‍ഹാ ഫാത്തിമ (12) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു കൊച്ചുമകൾ ഹനാ ഫാത്തിമ (10) കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
തുണി കഴുകാനും കുളിക്കാനുമായാണ് കുട്ടികൾ മുത്തശ്ശിയോടൊപ്പം കടവിലെത്തിയത്. ഇവർ സ്ഥിരമായി എത്താറുള്ള ഈ കടവിൽ വെച്ച് കുട്ടികൾ ഒഴുക്കില്‍പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ ആമിന മുങ്ങി മരിക്കുകയായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മൂന്നു പേരും ഒഴുക്കില്‍ പെട്ടത്.
കടവില്‍ ഉണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സമീപത്തെ വീട്ടില്‍ പെയിന്‍റിങ്ങ് ജോലിക്കെത്തിയ തൊഴിലാളികളും, നാട്ടുകാരും ചേര്‍ന്ന് ആമിനയെയും, മൂത്ത കുട്ടിയെയും കരയക്ക് കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആമിനയുടെ ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലായിരുന്നു ഫർഹാ ഫാത്തിമയും പിന്നീട് മരണപ്പെടുകയായിരുന്നു.
മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സെത്തിയാണ് ഇളയ കുട്ടിയായ ഫനാ ഫാത്തിമയ കരക്കെത്തിച്ചത്. അപകടത്തില്‍പെട്ട രണ്ട് കുട്ടികളെയും മൂവാറ്റുപുഴയിലെയും തുടര്‍ന്ന് വിദഗ്‌ധ ചികിത്സക്കായി കോലഞ്ചേരിയിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ആമിനയുടെ മൃതദേഹം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഒഴുക്കില്‍പെട്ടത് മൂന്ന് പേരാണെന്ന് അറിയില്ലായിരുന്നെന്നും, രണ്ട് പേരെയാണ് ആദ്യം രക്ഷപ്പെടുത്തിയതെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ അറിയിച്ചു. അസ്സിസ്റ്റന്‍റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.സി. ബിജുമോന്‍, അനീഷ്‌കുമാര്‍, ഷമീര്‍ഖാന്‍, കെ.കെ, രാജു, അയൂബ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ALSO READ: ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങി മരിച്ചു;ദുരന്തം നടന്നത് കര്‍ണാടകയിലെ ഹോസ്കോട്ടെയില്‍