ETV Bharat / state

'ബിജെപി സ്ഥാനാർഥികൾ മികച്ചതെന്ന് പറഞ്ഞത് ജാഗ്രത പുലര്‍ത്താന്‍' ; മലക്കംമറിഞ്ഞ് ഇപി ജയരാജന്‍ - EP Jayarajan on allegation

രാജീവ്‌ ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല, തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ മുഴുവൻ വിഡി സതീശന് കൊടുക്കാൻ തയ്യാറാണെന്നും ഇപി ജയരാജന്‍.

EP Jayarajan  VD Satheesan  Rajeev Chandrasekhar  EP Jayarajan on allegation
EP Jayarajan on allegation
author img

By ETV Bharat Kerala Team

Published : Mar 17, 2024, 12:59 PM IST

ആരോപണം തള്ളി ഇപി ജയരാജന്‍

കണ്ണൂര്‍ : തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണം തള്ളി ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. രാജീവ്‌ ചന്ദ്രശേഖറിനെ അടുത്ത് കണ്ടിട്ടില്ല എന്നും മാധ്യമങ്ങളില്‍ മാത്രമാണ് കണ്ടതെന്നും ജയരാജൻ പറഞ്ഞു.

ഫോണിലും സംസാരിച്ചിട്ടില്ല. തനിക്ക് ബിസിനസ് ഉണ്ടെങ്കിൽ അത് മുഴുവൻ സതീശന് കൊടുക്കാൻ തയ്യാറാണ്. മുദ്ര പേപ്പറുമായി വന്നാൽ സതീശന് എല്ലാം എഴുതിക്കൊടുക്കാം. ഭാര്യക്ക് വൈദേകം റിസോര്‍ട്ടില്‍ ഷെയറുണ്ട്. എന്നാല്‍ ബിസിനസൊന്നുമില്ല. തന്‍റെ ഭാര്യയുടെ പേരിലുള്ള ബിസിനസ് സതീശന്‍റെ ഭാര്യയുടെ പേരിൽ എഴുതി കൊടുക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

രാജീവ് ചന്ദ്രശേഖറും വൈദേകവും തമ്മിൽ ബന്ധമില്ല. നിരാമയ മികച്ച പ്രൊഫഷണൽ സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിനെതിരെ സൈബർ, ക്രിമിനൽ കേസുകൾ നൽകും. വിദേശത്ത് തനിക്ക് കോടികളുടെ ബിസിനസ് ഉണ്ടെന്ന് അവര്‍ വാർത്ത നൽകി. ഇത് പണം കൊടുത്ത് ചെയ്യിച്ച വാർത്തയാണ്. ഡിജിപിക്ക് ഇതിന്‍മേല്‍ പരാതി നൽകിയിട്ടുണ്ട്. അതിൽ നടപടി വരാൻ പോവുകയാണ്. കേരളത്തിലെ ഒരു മന്ത്രിക്കെതിരെയും അവർ ഗൂഢാലോചന നടത്തിയെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ബിജെപി സ്ഥാനാർഥികൾ മികച്ചത് എന്ന് പറഞ്ഞത്, ജാഗ്രത വേണം എന്ന സന്ദേശം നല്‍കാനാണ്. കേന്ദ്രമന്ത്രിമാരെ ബിജെപി കേരളത്തില്‍ മത്സരിപ്പിക്കുന്നത് ഇമേജ് കൂട്ടാനാണ്. തോൽക്കാൻ, ബിജെപി സ്ഥാനാര്‍ഥികളെ കൊണ്ടുനിർത്തുമോ. അവർ എല്ലാ വഴിയും നോക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സരം ആരൊക്കെ തമ്മിലാണെന്ന് പിണറായി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.