ETV Bharat / state

ഗവി റൂട്ടില്‍ കെഎസ്‌ആർടിസി ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ഭയന്ന് വിറച്ച് യാത്രക്കാർ - ELEPHANT ATATCK ON KSRTC BUS

ആന പാഞ്ഞടുക്കുന്നത് കണ്ട ഡ്രൈവർ ബസ് അതിവേഗം പിന്നിലേയ്‌ക്കെടുത്തു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു അപകടം ഒഴിവായി.

WILD ELEPHANT ATTACK  ബസിന് നേരെ കാട്ടാനാക്രമണം  WILD ANIMAL ATTACK  ELEPHANT ATTACK IN PATHANAMTHITTA
ELEPHANT ATATCK ON KSRTC (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 26, 2024, 2:07 PM IST

കെഎസ്‌ആർടിസി ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന (ETV Bharat)

പത്തനംതിട്ട: ഗവി റൂട്ടില്‍ സർവീസ് നടത്തുന്ന കെഎസ്‌ആർടിസി ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. ഡ്രൈവർ ബസ് വേഗത്തിൽ പിന്നിലേക്ക് ഓടിച്ച് മാറ്റി. എന്നാൽ ബസിനെ ലക്ഷ്യമാക്കി കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.

ആന ബസിന് നേരെ അക്രമം നടത്തുമോ എന്ന ഭയത്തിലായിരുന്നു യാത്രക്കാരും ബസ് ജീവനക്കാരും. ബസ് നിർത്തിയപ്പോൾ പാഞ്ഞെത്തിയ കാട്ടാന ബസിന് മുന്നിലെത്തി നിന്ന ശേഷം പിൻവാങ്ങുകയായിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്.

പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ഇന്നലെ (ജൂലൈ 25) രാവിലെ 6.25 ന് പുറപ്പെട്ട് ഗവി വഴി കുമളിക്ക് പോകുന്ന ബസ് തിരികെ വരുന്നതിനിടെ ഐസി ടണല്‍ ചെക്ക് പോസ്‌റ്റിന് സമീപമായിരുന്നു സംഭവം. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബസില്‍ 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Also Read: വീണ്ടും ചക്കക്കൊമ്പന്‍; സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറി ആക്രമണം, കാര്‍ തകര്‍ത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.