ETV Bharat / state

മീനച്ചിലാറ്റില്‍ വയോധികന്‍ മുങ്ങിമരിച്ചു - Elderly Man Drowned In Meenachil - ELDERLY MAN DROWNED IN MEENACHIL

പുഴയില്‍ മുങ്ങിത്താഴ്‌ന്ന കൊച്ചുമകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തച്ഛന് ദാരുണാന്ത്യം. മരിച്ചത് ഈരാറ്റുപേട്ട സ്വദേശി സലീം.

Elderly Man Drowned In Meenachil  വയോധികന്‍ മുങ്ങിമരിച്ചു  മീനച്ചിലാറ്റിൽ വയോധികന്‍ മരിച്ചു  Man Drowned In river
Salim (62) (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 23, 2024, 10:56 PM IST

കോട്ടയം: കുളിക്കുന്നതിനിടെ മീനച്ചിലാറ്റിൽ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ വയോധികന്‍ മുങ്ങിമരിച്ചു. ഈരാറ്റുപേട്ട സ്വദേശി സലീമാണ്​ (62) മരിച്ചത്. അരയത്തിനാൽ കോളനിക്ക് സമീപമുള്ള മീനച്ചിലാറ്റിലെ കടവിൽ ചൊവ്വാഴ്‌ച (ജൂലൈ 23) വൈകിട്ട്​ 5.30 ഓടെയാണ്​ അപകടം.

ഈരാറ്റുപേട്ട ഗവ.എംഎൽപിഎസിലെ വിദ്യാർഥി സുൽത്താൻ (9) സ്‌കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് മുത്തച്ഛനോടൊപ്പം കടവിൽ കുളിക്കാൻ പോയത്. കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കുന്നതിനിടെ സലീം മുങ്ങി താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും സലീം മരിച്ചു. സലീമിന്‍റെ ഭാര്യ സലീന. മക്കൾ. ഷെമീർ, ഷെഫിൻ, ഷെജീന, സുലൈമാൻ.

Also Read: വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.