ETV Bharat / state

നാളെ വലിയപെരുന്നാൾ; ആശംസകളുമായി ഗവർണറും മുഖ്യമന്ത്രിയും - Eid Mubarak - EID MUBARAK

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകള്‍ അറിയിച്ച് ഗവർണറും, മുഖ്യമന്ത്രിയും

EID MUBARAK GREETINGS FROM GOVERNOR  EID GREETINGS FROM CHIEF MINISTER  ബലിപെരുന്നാൾ  ഈദ് മുബാറക്
Governor And Chief Minister Extended Eid Mubarak Greetings (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 8:42 PM IST

തിരുവനന്തപുരം: നാടും നഗരവും വലിയപെരുന്നാളിനെ വരവേൽക്കാനുള്ള അവസാനത്തെ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയാണ്. ഈദുല്‍ അദ്ഹ പ്രമാണിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ , മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ത്യാഗമനോഭാവത്തെയും ആത്മസമര്‍പ്പണത്തെയും വാഴ്‌ത്തുന്ന ഈദുല്‍ അദ്ഹ സ്നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന ‍സത്കര്‍മങ്ങളിൽ വ്യാപൃതരാകാൻ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ”- “ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് എന്‍റെ ഹാർദമായ ഈദുല്‍ അദ്ഹ ആശംസകള്‍. എന്ന് ഗവർണർ ആശംസിച്ചു .

പരസ്‌പര സ്‌നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാള്‍ പകര്‍ന്നു നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഈദ് സന്ദേശത്തില്‍ പറഞ്ഞു. നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാനും മറ്റുള്ളവര്‍ക്കു നേരെ സഹായഹസ്‌തം നീട്ടാനും സാധിച്ചാല്‍ മാത്രമേ സമത്വപൂര്‍ണമായൊരു ലോകം സാധ്യമാകൂ. എല്ലാത്തരം വേര്‍തിരിവുകള്‍ക്കുമതീതമായി നമുക്കൊരുമിച്ച് ബലിപെരുന്നാള്‍ ആഘോഷിക്കാം. ഐക്യത്തിന്‍റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുന്നു എന്നും മുഖ്യമന്ത്രി ബക്രീദാശംസകൾ നേര്‍ന്നു.

Also Read : 'മണം മാത്രമല്ല രുചിയും സൂപ്പര്‍'; കാലങ്ങള്‍ പഴക്കമുള്ള രുചിക്കൂട്ട്, തലശേരി ദം ബിരിയാണിയുടെ കഥ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.