കോഴിക്കോട് : ഫാഷൻ ഗോൾഡ് ഗ്രൂപ്പ് കമ്പനിയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്‍റെ ഡയറക്‌ടറേറ്റ് താത്‌കാലികമായി കണ്ട്കെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കമ്പനിയുടെ 19.60 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി താത്‌കാലികമായി കണ്ടുകെട്ടിയത്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002 പ്രകാരം ഫാഷൻ ഗോൾഡ് ഗ്രൂപ്പ് കമ്പനിയുടെയും ചെയർമാനും മുൻ എംഎൽഎയുമായ എം സി കമറുദ്ദീൻ, മാനേജിങ് ഡയറക്‌ടർ ടി കെ പൂക്കോയ തങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരുടെയും സ്ഥാവര സ്വത്തുക്കളും ഉൾപ്പെടെ കണ്ടുകെട്ടിയെന്ന് ഇഡി എക്‌സിൽ പറഞ്ഞു.