ETV Bharat / state

തൃശൂര്‍ പൂരം കലക്കിയ സംഭവം: വിവരാവകാശ അപേക്ഷയ്‌ക്ക് തെറ്റായ മറുപടി, ഡിവൈഎസ്‌പിയ്‌ക്ക് സസ്‌പെന്‍ഷന്‍ - DYSP M S Santosh Suspended

തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്‌ക്ക് തെറ്റായ മറുപടി നല്‍കി. ഡിവൈഎസ്‌പി എം എസ് സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്‌തു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

Thrissur Pooram Controversy  തൃശൂര്‍ പൂരം കലക്കിയ കേസ്  എം എസ് സന്തോഷ് സസ്‌പെന്‍ഷന്‍  malayalam latest news
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 21, 2024, 9:17 AM IST

തിരുവനന്തപുരം : തൃശൂര്‍ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട് വിവരാവകാശ മറുപടി നല്‍കുന്നതിൽ വീഴ്‌ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ഡിവൈഎസ്‌പിയെ സസ്പെന്‍ഡ് ചെയ്‌തു. സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ ഡിവൈഎസ്‌പിയുമായ എം എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്‌തത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം പ്രകാരമാണ് നടപടി.

തൃശൂർ പൂരം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്‌ക്ക് തെറ്റായ മറുപടി നൽകി സർക്കാരിനും പൊലീസ് സേനയ്‌ക്കും കളങ്കമുണ്ടാക്കിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ എന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന വിവരം അറിയാമായിരുന്നിട്ടും അത് ഡിവൈഎസ്‌പി മറച്ചുവച്ചു. തെറ്റായ വാര്‍ത്ത പ്രചരിക്കാൻ ഡിവൈഎസ്‍പിയുടെ നടപടി കാരണമായെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തൃശൂര്‍ പൂരം കലക്കല്‍ സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷയ്‌ക്ക് അത്തരമൊരു അന്വേഷണം നടത്തിയിട്ടില്ല എന്നാണ് പൊലീസ് മറുപടി നല്‍കിയിരുന്നത്. എന്നാല്‍ വിഷയത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അഞ്ച് മാസം മുന്‍പ് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായി മാറിയത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണാനിരിക്കെയാണ് നടപടി.

Also Read: തൃശൂര്‍ പൂരം കലക്കിയ സംഭവം: 'കേസ് പൊലീസ് അട്ടിമറിച്ചു, റിപ്പോര്‍ട്ടുകള്‍ ആര്‍ക്കോ വേണ്ടി മുക്കി': വിഎസ് സുനിൽ കുമാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.