ETV Bharat / state

സുധാകരനും ജയരാജനും എളമരത്തിനും എംകെ രാഘവനും ശൈലജയ്ക്കും അപര ഭീഷണി - DUPE CRISIS IN LOK SABHA ELECTION

നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായതോടെ തെരഞ്ഞെടുപ്പിലെ അപരന്മാരുടെ ചിത്രം തെളിഞ്ഞു. അപരന്മാരുടെ ശല്യം ഏറ്റവും കൂടുതലുള്ളത് കോഴിക്കോട്.

LOK SABHA ELECTION 2024  CANDIDATE DUPES  അപരന്മാര്‍  അപര ഭീഷണി
Dupes of Candidates Creating Challenging Situation in Kerala's Loksabha Election
author img

By ETV Bharat Kerala Team

Published : Apr 5, 2024, 6:40 PM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രമുഖ സഥാനാർഥികൾക്ക് ഭീഷണിയായി അപരന്മാർ. നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായതോടെ അപരന്മാരുടെ ശല്യം ഏറ്റവും കൂടുതലുള്ളത് കോഴിക്കോടാണ്. കോഴിക്കോട്ട് എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് 3 വീതം അപരന്മാരുണ്ട്.

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് അപരന്മാരായി രംഗത്തിറങ്ങിയ ഫ്രാന്‍സിസ് ജോര്‍ജ്, ഫ്രാന്‍സിസ് ഇ ജോര്‍ജ് എന്നിവരുടെ പത്രിക തള്ളി. അപരന്മാരെ ഗൗരവമായി കാണുന്നില്ലെന്ന് ഫ്രാൻസിസ് ജോർജ് നേരത്തെ പറഞ്ഞിരുന്നു.

മാവേലിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിനും അപരനുണ്ട്. സ്വതന്ത്ര സ്ഥാനാർഥിയായി സുരേഷ് കുമാറാണ് രംഗത്തെത്തിയത്. സുരേഷ് കുമാര്‍ നല്‍കിയ പത്രിക സ്വീകരിച്ചു.

കോഴിക്കോടും വടകരയിലും പ്രമുഖ സ്ഥാനാർഥികൾക്ക് 3 അപരന്മാരാണ്. കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എംകെ രാഘവന് അപരന്മാരായി 3 പേരാണ് ഉള്ളത്. വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ മല്‍സരിക്കുന്ന അതേ് പേരിലുള്ള 3 സ്വതന്ത്രരുടേയും പത്രിക സ്വീകരിക്കപ്പെട്ടു. നാല് ശൈലജമാര്‍ മത്സര രംഗത്തിറങ്ങുന്നത് ഭീഷണിയാകുമോയെന്ന ആശങ്കയിലാണ് എല്‍ഡിഎഫ്. ഷാഫി പറമ്പിലിന് ഷാഫി എന്ന പേരിലും ഷാഫി ടിപി എന്ന പേരിലും അപര ഭീഷണിയുണ്ട്. വിമതനായ കോൺഗ്രസ് നരിപ്പറ്റ മണ്ഡലം മുൻ ഭാരവാഹി അബ്ദുൾ റഹീമും ഷാഫിക്ക് ഭീഷണിയാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്‌ണന് മണ്ഡലത്തില്‍ അപര ഭീഷണിയില്ല.

കോഴിക്കോട് എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന് 3 പേർ അപരന്മാരുണ്ട്. കൊല്ലത്ത് യുഡി എഫിലെ എൻ കെ പ്രേമചന്ദ്രന് അപരനായി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പ്രേമചന്ദ്രന്‍ നായരുണ്ട്. കണ്ണൂരിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾക്ക് അപരന്മാരുണ്ട്. എം വി ജയരാജനെതിരെ ജയരാജ്, ജയരാജന്‍ എന്നീ പേരുകാരായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ചു.

കണ്ണൂരിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾക്ക് അപരന്മാരുണ്ട്. എംവി ജയരാജന് 3 അപരന്മാർ. യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് അതേ പേരിലുള്ള രണ്ട് സ്ഥാനാര്‍ത്ഥികള്‍ ഭീഷണി ഉയര്‍ത്തുന്നു.

തിരുവനന്തപുരത്ത് ശശി തരൂരിന് ഭീഷണി ഉയര്‍ത്തി ശശി കൊങ്ങപ്പള്ളി എന്ന സ്വതന്ത്രന്‍ രംഗത്തുണ്ട്. ഇതിനുപുറമെ യൂത്ത് കോൺഗ്രസില്‍ നിന്ന് രാജിവെച്ച ഷൈന്‍ ലാല്‍ എന്ന വിമത സ്ഥാനാര്‍ഥിയും തരൂരിന് ഭീഷണിയാണ്. പാലക്കാട്ട് എ വിജയരാഘവനെതിരെ രംഗത്തിറങ്ങിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയരാഘവന്‍റെ പത്രിക സൂക്ഷ്‌മ പരിശോധനയില്‍ തള്ളി.

Also Read: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ള സ്ഥാനാർഥി കെ സുരേന്ദ്രന്‍: നിലവിലുള്ളത് 243 കേസുകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.