ETV Bharat / international

ട്രംപിന്‍റെ രണ്ടാം വരവ്; താക്കോല്‍ സ്ഥാനങ്ങളില്‍ കളങ്കിതര്‍ - TRUMP CABINET NOMINATIONS

പാലക്കാട്ടുക്കാരന്‍ വിവേക് രാമസ്വാമി ഉള്‍പ്പെടെ ട്രംപ് ഭരണകൂടത്തിലേക്ക് നിയമിക്കപ്പെട്ടവരെ കുറിച്ച് അറിയാം.

സ്റ്റീഫൻ കെ ബാനൻ  റോബര്‍ട്ട് എഫ് കെന്നഡി  മാർക്കോ റൂബിയോ  മാറ്റ് ഗെയ്റ്റ്‌സ്
Supporters of President-elect Donald Trump participate in a victory parade (AP)
author img

By ETV Bharat Kerala Team

Published : Nov 19, 2024, 9:33 PM IST

ട്രംപ് ഭരണകൂടത്തിന്‍റെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിതരാവുന്ന കളങ്കിതരുടെ പട്ടിക ദിനം പ്രതി നീണ്ടു വരികയാണ്. കാപ്പിറ്റോള്‍ ഹില്‍ പ്രക്ഷോഭത്തില്‍ കലാപത്തിന് നേതൃത്വം നല്‍കിയവര്‍, പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയവര്‍, കമ്യൂണിസത്തോട് വെറുപ്പ് മാത്രം വച്ചു പുലര്‍ത്തുന്നവര്‍ എന്നിവരൊക്കെ പട്ടികയിലുണ്ട്. ശത്രു രാജ്യവുമായി ഉറ്റ സൗഹൃദം സൂക്ഷിക്കുകയും അവരോട് ആശയപരമായി ഐക്യപ്പെടുകയും ചെയ്യുന്ന ഒരു സ്ത്രീയും കൂട്ടത്തിലുണ്ട്.

ലൈംഗിക പീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ പണം നല്‍കിയയാളും ട്രംപ് ഭരണകൂടത്തിന്‍റെ തലപ്പത്തേക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ, നുണ പ്രചാരണം നടത്തുകയും ഭോഷത്തരങ്ങള്‍ എഴുന്നള്ളിക്കുകയും ചെയ്‌ത പലര്‍ക്കും ട്രംപിന്‍റെ മന്ത്രിസഭയിൽ ഇടം ലഭിച്ചിട്ടുണ്ട്. ട്രംപിന്‍റെ മന്ത്രിസഭയിലെത്താന്‍ നിങ്ങള്‍ക്ക് ആത്മജ്ഞാനം വേണം അല്ലെങ്കില്‍ നല്ല നിര്‍ധാരണ ശേഷി വേണം. അതുമല്ലെങ്കില്‍ ഇവ രണ്ടും വേണം. സ്‌മാര്‍ട്ട്‌നെസ് നിർബന്ധമാണ്. വൈദഗ്‌ധ്യം ഉണ്ടെങ്കില്‍ കൊള്ളാം എന്നു മാത്രം.

അവബോധവും കണക്കു കൂട്ടലും വച്ച് നേതാക്കൾ അവരുടെ ഭരണം നടത്തുന്നു. ഇത്തരം ബോധോദയങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഉദ്ദേശിക്കാത്ത ഫലങ്ങളാണ് സൃഷ്‌ടിക്കുക. വൈദഗ്ധ്യമേതുമില്ലാത്ത വിശ്വസ്ഥരെ സര്‍ക്കാരിന്‍റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്‌ഠിക്കാനുള്ള ട്രംപിന്‍റെ നീക്കം സമനില തെറ്റിയ പോക്കാണ്. ഇത്തരത്തിലുള്ളവര്‍ ട്രംപ് ഭരണകൂടത്തിലെ ഉന്നത പദവികളിലേക്ക് എത്തുന്നത് ചിലരൊക്കെ പറയുന്നതു പോലെ ഭയാപത്തുകള്‍ വര്‍ധിപ്പിക്കുന്നതാണ്.

ട്രംപ് ഭരണകൂടത്തിലേക്ക് നിര്‍ദേശിക്കപ്പെട്ട ചിലര്‍

സ്റ്റീഫൻ കെ ബാനൻ: ക്യാപിറ്റല്‍ ഹില്‍സ് കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട് നാല് മാസം ജയിലിൽ കിടന്ന സ്റ്റീഫൻ കെ ബാനൻ (സ്റ്റീവ് ബാനൻ) ഇത്തവണ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് വളരേ മുന്‍പു തന്നെ പുറത്തിറങ്ങി ട്രംപിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു. ഏറെ പ്രചാരമുള്ള 'വാർ റൂം' എന്ന തന്‍റെ പോഡ്‌കാസ്റ്റ് വഴിയായിരുന്നു പ്രചാരണം. ഹാർവാർഡിൽ നിന്ന് പഠിച്ചിറങ്ങിയ ബാനൺ ഒരു പോഡ്‌കാസ്റ്റർ ആണ്. ഒരിക്കൽ ടൈം മാഗസിൻ അദ്ദേഹത്തെ 'ലോകത്തിലെ ഏറ്റവും ശക്തനായ രണ്ടാമത്തെ മനുഷ്യൻ' എന്ന് വരെ വിശേഷിപ്പിക്കുകയുണ്ടായി. ഏതാനും വര്‍ഷം അമേരിക്കന്‍ നാവിക സേനയില്‍ സേവനമനുഷ്‌ഠിച്ചിട്ടുള്ള മിടുക്കനായ പോഡ്‌കാസ്റ്റര്‍ ആണ് ബാനന്‍.

Tulsi Gabbard  Pete Hegseth Matt Gaetz  Marco Rubio Steve Bannon  Robert F Kennedy Jr
Steve Bannon (AP)

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണവും ബാനനെതിരെയുണ്ട്. ഇക്കാര്യം ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ ഗവേഷണ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്. തന്‍റെ പോഡ്‌കാസ്റ്റ് ഷോകളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഒരു മടിയുമില്ലാതെ നുണ പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബാനന്‍റെ പോഡ്‌കാസ്റ്റിലെത്തുന്ന അതിഥികൾ യാതൊരു അടിസ്ഥാനവുമില്ലാത്ത വസ്‌തുതകൾ അതിമനോഹരമായി അവതരിപ്പിക്കും.

റോബര്‍ട്ട് എഫ് കെന്നഡി: വാക്‌സിനുകളോട് വിമുഖത കാട്ടിയ റോബര്‍ട്ട് കെന്നഡിയെപ്പോലുള്ളവര്‍ ആരോഗ്യ വിഭാഗത്തിന്‍റെ ചുമതലക്കാരനായെത്തുന്നതൊക്കെ വിരോധാഭാസം തന്നെ. കൊവിഡ് മഹാമാരിയുടെ നാളുകളില്‍ ലോകം മുഴുവന്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വാക്‌സിനുകള്‍ സ്വീകരിച്ചപ്പോള്‍ അതിനോട് മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു ആരോഗ്യ രംഗത്ത് ഒരു പരിചയവുമില്ലാത്ത കെന്നഡി ജൂനിയര്‍. ട്രംപ് പറഞ്ഞതും ചെയ്‌തതും വിലയിരുത്തുമ്പോൾ കണക്കെടുപ്പിന്‍റേയും യുക്തിയുടെയും അടിസ്ഥാനത്തിൽ എടുക്കുന്ന തീരുമാനങ്ങൾ പരാജയപ്പെടുന്നതായി തോന്നുന്നു.

Robert F. Kennedy Jr. (AP)

മാർക്കോ റൂബിയോ: ക്യൂബയിൽ നിന്നുള്ള ഒരു കുടിയേറ്റക്കാരന്‍റെ മകനായിരുന്നു മാർക്കോ റൂബിയോ. ക്യൂബൻ വിപ്ലവകാരികളുടെ പീഡനത്തിൽ നിന്ന് രക്ഷ തേടി അദ്ദേഹത്തിന്‍റെ പിതാവിന് ക്യൂബയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു. മാര്‍ക്കോ റൂബിയോയും കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയാണ്. കുടിയേറ്റക്കാര്‍ക്കെതിരെ നീങ്ങുക എന്നതായിരുന്നു ട്രംപിന്‍റെ അജണ്ടകളിലൊന്ന്. മാര്‍ക്കോ റൂബിയോ ഒരു കുടിയേറ്റക്കാരനല്ലെങ്കിലും ഒരു കുടിയേറ്റക്കാരന്‍റെ മകനായാണ് ട്രംപ് നിയുക്ത വിദേശകാര്യ സെക്രട്ടറിയെ ചിത്രീകരിക്കുന്നത്.

Marco Rubio (AP)

മാറ്റ് ഗെയ്റ്റ്‌സ്: അറ്റോർണി ജനറൽ സ്ഥാനത്തേക്ക് ട്രംപ് നിയമിച്ച മാറ്റ് ഗെയ്റ്റ്‌സ് ബാല പീഡന കേസ് നേരിടുന്ന വ്യക്തിയാണ്. എട്ട് വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി മാറ്റ് ഗെയ്റ്റ്സ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി ഒരു സ്ത്രീ മൊഴി നൽകിയിരുന്നു. ഫ്ലോറിഡയിൽ ഒരു പാർട്ടിയ്ക്കിടെ ഗെയ്റ്റ്സ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കണ്ടു എന്ന് ആ സ്ത്രീ വ്യക്തമായി പറഞ്ഞിരുന്നതായി എത്തിക്‌സ് കമ്മിറ്റിയും വ്യക്തമാക്കുന്നു. അറ്റോർണി ജനറലിന്‍റെ പദവിക്കും അന്തസിനും തന്നെ ഇത് പോറലേല്‍പ്പിക്കും. ഭാവിയിൽ ഇത്തരം പ്രവൃത്തികള്‍ യോഗ്യതയായി ആളുകള്‍ കരുതുകയും ചെയ്യും.

Matt Gaetz (AP)

പീറ്റ് ഹെഗ്‌സെത്തി: പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത് പീറ്റ് ഹെഗ്‌സെത്തിനെയാണ്. 2017ൽ ഹെഗ്‌സെത്ത് ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പിന്നീട് പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ ഇരയ്ക്ക് പണം നൽകി. എന്നാല്‍ പീറ്റ് ആരോപണങ്ങള്‍ നിഷേധിച്ചു. അത് 'ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം' ആയിരുന്നു എന്നാണ് പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടത്.

Pete Hegseth (AP)

തുളസി ഗബ്ബാർഡ്: റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ ഇഷ്‌ടക്കാരിയായ തുളസി ഗബ്ബാർഡാണ് ട്രംപിന്‍റെ നാഷണല്‍ ഇന്‍റലിജന്‍സ് മേധാവി. റഷ്യയെ സംബന്ധിച്ചിടത്തോളം ഇത് വലിയ നേട്ടമായാണ് വിദഗ്‌ധർ കാണുന്നത്. തുളസി ഗബ്ബാര്‍ഡിനെ നാഷണല്‍ ഇന്‍റലിജന്‍സ് മേധാവിയാക്കിയെന്ന വാര്‍ത്ത വന്നപ്പോള്‍ ഇത് ഒരു റഷ്യന്‍ പദ്ധതിയല്ലേ എന്നായിരുന്നു ഏറെപ്പേരും ഞെട്ടലോടെ പ്രതികരിച്ചത്.

Tulsi Gabbard (AP)

എലോൺ മസ്‌കും വിവേക് ​​രാമസ്വാമിയും: ട്രംപ് ഈ നിയമനങ്ങള്‍ നടത്തുന്നതിനിടെ ശതകോടീശ്വരന്‍ എലോൺ മസ്‌ക് അധികം മാധ്യമ ശ്രദ്ധ നേടിയില്ല. എലോൺ മസ്‌കും വിവേക് ​​രാമസ്വാമിയും ട്രംപ് ഭരണകൂടത്തിന്‍റെ കാര്യക്ഷമത വിലയിരുത്തുന്ന വകുപ്പിന്‍റെ ചുമതലക്കാരാണ്. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷ്യന്‍സി (ഡോഗ്) വകുപ്പ് ട്രംപ് ഇരുവർക്കും വേണ്ടി രൂപീകരിച്ചതാണ്. ഈ നിയമനങ്ങളെ ഇന്ത്യ എങ്ങനെ കാണുമെന്നറിയുന്നത് കൗതുകകരമായിരിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നിങ്ങൾ വ്യാജന്മാരെ മഹത്വവത്കരിക്കുമ്പോള്‍, ലൈംഗിക പീഡകരെ ലാളിക്കുമ്പോള്‍, വിദ്വേഷ പ്രചാരകരെ കൊണ്ടാടുമ്പോള്‍, എതിരാളികളെ നേരിടാന്‍ വിശ്വസ്‌തരെ വച്ച് ഭരണം നടത്തുമ്പോള്‍ അമേരിക്ക പോലൊരു രാജ്യത്തിന്‍റെ അടിത്തറ ഇളകാന്‍ സാധ്യതയുണ്ട്. ഇത്തരം നിയമനങ്ങള്‍ കൂടുതൽ തെറ്റുകൾ ചെയ്യാനും ഒന്നും സംഭവിക്കാതെ എവിടെയും പിടിക്കപ്പെടാതെ പൊടിയും തട്ടിപ്പോകാനും ആളുകള്‍ക്ക് പ്രേരണയാവുമെന്ന് അവര്‍ വിശ്വസിക്കുന്നു. അവിടെ സ്വാഭാവിക ഭരണ ക്രമത്തിനു പകരം അരാജകത്വം പുതിയ ക്രമമായി മാറാം.

Also Read: അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തും, വൻ നീക്കവുമായി ട്രംപ് ഭരണകൂടം!

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.