ETV Bharat / state

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ; അറിയാം ഈ മാറ്റങ്ങൾ - Driving test regulations Kerala - DRIVING TEST REGULATIONS KERALA

പരിഷ്‌കരിച്ച രീതിയില്‍ ട്രാക്കുകള്‍ സജ്ജമാക്കാത്ത സാഹചര്യത്തിലാണ് മാറ്റം. ഡ്രൈവിങ് ടെസ്റ്റുകള്‍ ബഹിഷ്‌കരിക്കാന്‍ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സംയുക്ത സമര സമിതി.

DRIVING TEST NEW REGULATIONS  STATE MOTOR VEHICLE DEPARTMENT  MINISTER KB GANESH KUMAR  ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം
driving-test-regulations-kerala
author img

By ETV Bharat Kerala Team

Published : May 2, 2024, 8:54 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതൽ (മെയ് 2) പ്രാബല്യത്തിൽ. ഇന്ന് മുതൽ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിലെ മാറ്റങ്ങൾ ഇവയൊക്കെ,

  • റോഡ് ടെസ്റ്റിന് ശേഷം മാത്രമായിരിക്കും എച്ച് ടെസ്റ്റ് (നേരത്തെ ആദ്യം എച്ച് ടെസ്റ്റും പിന്നീട് റോഡ് ടെസ്റ്റുമായിരുന്നു).
  • റോഡ് ടെസ്റ്റിൽ കയറ്റത്തിൽ നിർത്തി വാഹനം പുറകിലോട്ട് പോകാതെ മുന്നോട്ടെടുക്കണം, പാർക്കിങ്, വളവിലൂടെയും കയറ്റിറക്കങ്ങളിലൂടെയും വാഹനം ഓടിക്കണം.
  • ഡ്രൈവിങ് ടെസ്റ്റിന് 15 വർഷം പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കില്ല.
  • ഓട്ടോമാറ്റിക് വാഹനങ്ങൾ അനുവദിക്കില്ല.
  • പ്രതിദിന ഡ്രൈവിങ് ടെസ്റ്റ് 60 ആയി നിജപ്പെടുത്തും.

പരിഷ്‌കരിച്ച രീതിയിൽ ട്രാക്കുകൾ സജ്ജമാകാത്ത സാഹചര്യത്തിലാണ് ഇത്രയും മാറ്റങ്ങളോടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഇന്ന് മുതൽ നടപ്പിലാക്കുന്നത്. ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ സംയുക്ത സമര സമിതി ടെസ്‌റ്റ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്‌തു. നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാനും അന്നേ ദിവസം ഡ്രൈവിങ് ടെസ്‌റ്റ് ബഹിഷ്‌ക്കരിക്കാനും ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്‌ടേഴ്‌സ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

സംസ്ഥാന വ്യാപകമായി ഡ്രൈവിങ് സ്‌കൂൾ സ്ഥാപനങ്ങൾ അടച്ചിടാനും പരിശീലനം ഉൾപ്പെടെ നിർത്തിവച്ചും ഡ്രൈവിങ് ടെസ്‌റ്റിൽ പങ്കെടുക്കാതെയും ലേണേഴ്‌സ് ടെസ്‌റ്റിനുള്ള ഫീസ് അടക്കാതെയും പ്രതിഷേധിക്കുമെന്നും ഡ്രൈവിങ് സ്‌കൂൾ ഓണേഴ്‌സ് സമിതിയും അറിയിച്ചു. പ്രതിദിന ഡ്രൈവിങ് ടെസ്‌റ്റുകളുടെ എണ്ണം ഉയർത്തുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കുക, ഇരുചക്ര വാഹനങ്ങളിൽ കയ്യിൽ ഗിയറുള്ള വാഹനം അനുവദിക്കുക, ടെസ്‌റ്റ് തോല്‍ക്കുന്നവർക്കുള്ള ടെസ്‌റ്റുകളുടെ എണ്ണം വർധിപ്പിക്കുക അടക്കമുള്ള ആവശ്യങ്ങളാണ് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ മുന്നോട്ട് വയ്‌ക്കുന്നത്.

Also Read: പ്രതിദിനം 130 വരെ ഡ്രൈവിങ് ടെസ്റ്റുകള്‍ ; ഉദ്യോഗസ്ഥര്‍ക്ക് 'എച്ചി'ന്‍റെ പണി - Driving Test For MVD Officials

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.