തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറി ആൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ, സിഐടിയു. ഡ്രൈവിങ്ങ് ടെസ്റ്റുകളുടെ എണ്ണം 60 ആയി പുനഃസ്ഥാപിക്കണമെന്നും സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സി ടി അനിൽ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സിഐടിയു അംഗീകരിക്കാത്ത കാര്യം കയ്യടിച്ച് പാസ്സാക്കിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പരസ്യമായി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം സ്വയം സംരംഭകർക്ക് കൂടുതൽ സാധ്യത ഒരുക്കുകയെന്നാണ്. ഇതിനെ നശിപ്പിക്കുന്ന നിലപാടാണ് ഗതാഗത മന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. ഗതാഗത മന്ത്രി തെറ്റായ ധാരണകളുടെ പുറത്താണ് തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത്. അദ്ദേഹം ഇടതുമുന്നണിയുടെ ഭാഗമായത് കൊണ്ടും ഇടതുമുന്നണിയിൽ സിഐടിയുവിന് പലതും ചെയ്യാൻ കഴിയുമെന്നതും കൊണ്ടാണ് അദ്ദേഹം ചർച്ചക്ക് വിളിച്ചത്.
Also Read: ഡ്രൈവിങ് ലൈസൻസ് ടെസ്‌റ്റ് പരിഷ്‌കാരത്തിൽ പ്രതിഷേധം തുടരുന്നു: ഇന്നും ടെസ്‌റ്റ് മുടങ്ങി
ദിവസേന 40 ടെസ്റ്റുകൾ മാത്രം നടത്താൻ നിർദേശിച്ച് കൊണ്ടുള്ള സർക്കുലർ പിൻവലിക്കണം. സിഐടിയു പ്രത്യക്ഷത്തിലുള്ള സമരം പിൻവലിച്ചു. രണ്ട് മാസത്തേക്ക് പഴയ രീതിയിൽ ടെസ്റ്റ് തുടരമെന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് സിഐടിയു ടെസ്റ്റ് ബഹിഷ്‌കരിച്ചുള്ള സമരത്തിൽ നിന്ന് പിന്മാറിയാതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.