ETV Bharat / state

ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം: സമരം പിന്‍വലിച്ച്‌ സ്‌കൂള്‍ ഉടമകള്‍; തീരുമാനം മന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം - Driving School Owners Stike

author img

By ETV Bharat Kerala Team

Published : May 15, 2024, 8:27 PM IST

രണ്ടാഴ്‌ചയായി തുടരുന്ന സമരം പിന്‍വലിച്ച് ഡ്രൈവിങ് സ്‌കൂൾ ഉടമകൾ. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. മന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷമായിരുന്നു തീരുമാനം.

DRIVING SCHOOL CALL OF STRIKE  ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം  മന്ത്രി കെബി ഗണേഷ് കുമാര്‍  MINISTER KB GANESH KUMAR
KB Ganesh Kumar (Source: ETV Bharat Reporter)

മന്ത്രി കെ ബി ഗണേഷ്‌ കുമാര്‍ മാധ്യമങ്ങളോട് (Source: ETV Bharat Reporter)

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്‌റ്റ് പരിഷ്‌കരണത്തിനെതിരെ സ്‌കൂൾ ഉടമകൾ രണ്ടാഴ്‌ചയായി തുടരുന്ന സമരം പിൻവലിച്ചു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ ഉടമകളുടെ പ്രതിനിധികള്‍ എന്നിവരുമായി മന്ത്രി കെ ബി ഗണേഷ്‌ കുമാര്‍ നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ സംയുക്ത സമര സമിതി സമരം അവസാനിപ്പിച്ചതായി അറിയിച്ചു.

സ്‌കൂൾ ഉടമകളുടെ ആവശ്യപ്രകാരം ടെസ്‌റ്റിന് എത്തിക്കുന്ന വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താൻ തീരുമാനിച്ചു. പഴയത് പോലെ ആദ്യം എച്ച് ടെസ്‌റ്റും പിന്നീട് റോഡ് ടെസ്‌റ്റും നടത്താനും തീരുമാനമായി. അതേസമയം സർക്കുലർ പിൻവലിക്കില്ലെന്നും ഇത് സംബന്ധിച്ച മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി അറിയിച്ചു.

ഡ്യുവൽ ക്ലച്ച് ബ്രേക്ക്‌ സംവിധാനമുള്ള വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം. ടെസ്‌റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് വാങ്ങി വയ്ക്കും‌. ഡ്രൈവിങ് സ്‌കൂള്‍ ഉടമകൾ ഉന്നയിച്ച പ്രധാന ആവശ്യമായ പ്രതിദിന ടെസ്‌റ്റുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്.

മെയ്‌ 4ന് ഇറക്കിയ സർക്കുലർ പ്രകാരം പ്രതിദിനം 40 ടെസ്‌റ്റ് നടത്താനായിരുന്നു നിർദേശം. എന്നാൽ രണ്ട് എംവിഐമാരുള്ള കേന്ദ്രങ്ങളിൽ പ്രതിദിനം 80 ടെസ്‌റ്റുകൾ നടത്താനും തീരുമാനിച്ചു. ഇതിന് പുറമെ ഡ്രൈവിങ് സ്‌കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനമായി.

ഇത് സംബന്ധിച്ച് പഠിക്കാൻ പുതിയ കമ്മിഷനെ നിയോഗിക്കും. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകൾ ഉടൻ ആരംഭിക്കാനാകുമെന്നും മന്ത്രി അറിയിച്ചു. സർക്കുലർ പ്രകാരമുള്ള എച്ച് ടെസ്‌റ്റിന് പകരമുള്ള മാതൃകകള്‍ പരിശോധിക്കും. പുതിയ മാതൃകകൾ സ്‌കൂൾ ഉടമകൾക്കും നൽകാം.

കെട്ടിക്കിടക്കുന്ന ലൈസന്‍സ് അപേക്ഷകള്‍ ആര്‍ടിഒ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും. രണ്ടര ലക്ഷത്തിൽ താഴെ അപേക്ഷകൾ മാത്രമാണ് കെട്ടിക്കിടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ സ്ഥലങ്ങളില്‍ വേഗം ടെസ്‌റ്റുകള്‍ നടത്താൻ ആവശ്യമായ ക്രമീകരണം നടത്തും.

ശമ്പളത്തെ കുറിച്ചും മന്ത്രി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കാനുള്ള ഏപ്രില്‍ മാസത്തെ ശമ്പളം വിതരണം ചെയ്‌തുവെന്നും ഇന്നാണ് വിതരണം നടന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം ചർച്ചയിൽ പൂർണ തൃപ്‍തിയില്ലെന്ന് സിഐടിയു പ്രതികരിച്ചു. എന്നാല്‍ എഐടിയുസി ഉൾപ്പെടെയുള്ള സംയുക്ത സമരസമിതി ചർച്ചയിൽ പൂർണ തൃപ്‌തരാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം അംഗീകരിച്ചുവെന്നും അറിയിച്ചു.

Also Read: ഉറക്കം നടിക്കുന്ന ഗതാഗത മന്ത്രിയെ ഉണര്‍ത്തണം; തൃശൂരില്‍ ചെണ്ടകൊട്ടി പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.