ഇടുക്കി : കട്ടപ്പനയിൽ മോഷണ ശ്രമത്തിനിടെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്‌തപ്പോൾ പൊലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കട്ടപ്പനയിൽ നടന്ന മോഷണക്കേസുമായി ബന്ധപെട്ട അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.
ഇരട്ട കൊലപാതകം നടന്നെന്ന് സംശയത്തില്‍ കട്ടപ്പന കക്കാട്ടുകടയിലെ വീട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കട്ടപ്പന സ്വദേശികളായ വിഷ്‌ണു വിജയൻ, നിതീഷ് എന്നിവരാണ് മോഷണക്കേസിൽ അറസ്‌റ്റിലായത്.
പ്രതികളിലൊരാളായ വിഷ്‌ണുവിൻ്റെ അമ്മയെയും സഹോദരിയെയും വീട്ടിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇവരെ പൊലീസ് എത്തി മോചിപ്പിച്ചു. നിതീഷ് പൂജാരിയാണ്. ഇയാൾ ആഭിചാര ക്രിയകൾ നടന്നുണ്ടോ എന്ന് പൊലീസിന് സംശയമുണ്ട്.
പ്രതികളെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌താൽ മാത്രമേ കൊലപാതങ്ങൾ സ്ഥിരീകരിക്കാൻ കഴിയു എന്നാണ് പൊലീസ് പറയുന്നത്.