കോഴിക്കോട് : കേരളത്തിലേക്കുള്ള ആദ്യ ഡബിൾ ഡെക്കർ ട്രെയിൻ പാലക്കാട്ടെത്തി. പാലക്കാട് വരെ നീട്ടിയ കോയമ്പത്തൂർ-ബെംഗളൂരു ഡബിൾ ഡെക്കർ ഉദയ് എക്‌സ്‌പ്രസിൻ്റെ ട്രയൽ റൺ ആണ് ഇന്ന് നടന്നത്. പൊള്ളാച്ചി-കോയമ്പത്തൂർ റൂട്ടിലാണ് ട്രയല്‍ റണ്‍. രാവിലെ കോയമ്പത്തൂരില്‍ നിന്ന് പുറപ്പെടുന്ന ഉദയ എക്‌സ്പ്രസ് (നമ്പര്‍ 22665/66) 11.08ന് പാലക്കാട് ജംഗ്ഷനിൽ എത്തി. രണ്ട് ബോഗികളുമായുള്ള പരീക്ഷണ ഓട്ടം വിജയമായിരുന്നെന്ന് സ്റ്റേഷൻ മാസ്റ്റർ ഇടിവി ഭാരതിനോട് പറഞ്ഞു.
1.15ന് കോയമ്പത്തൂരിലേക്കുള്ള മടക്കയാത്ര 3.45ന് കോയമ്പത്തൂര്‍ എത്തുന്നതോടെ പരീക്ഷണയോട്ടം പൂര്‍ത്തിയാകും. വൈകാതെ തന്നെ ഈ റൂട്ടിൽ ഡബിൾ ഡക്കർ സ്ഥിരമായി സർവീസ് നടത്തും. ഉദയ് എക്‌സ്പ്രസ് കോയമ്പത്തൂര്‍ മുതല്‍ ബെംഗളൂരു വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്.
കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെആര്‍ പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ ഒന്‍പത് സ്റ്റോപ്പുകളാണുള്ളത്. കോയമ്പത്തൂര്‍ മുതല്‍ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി പാലക്കാട് 45 കൂടി 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സ്ഥിരം സര്‍വീസ് തുടങ്ങിയാല്‍ ബെംഗളൂരു ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ട്രെയിന്‍ ഏറെ ഗുണകരമാകും.
കണക്ഷന്‍ ട്രെയിനുകളിലൂടെ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്കും ഈ ഇരുനില ട്രെയിന്‍ പ്രയോജനപ്പെടുത്താനാകും. റെയില്‍വേയ്ക്ക് മികച്ച വരുമാനവുമാകുന്ന ട്രെയിനിന്‍റെ പരീക്ഷണയോട്ടം ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. ബെർത്ത് ഇല്ലാതെ രാത്രി യാത്രകൾക്ക് ഉപയോഗിക്കുന്നതാണ് ഡബിൾ ഡക്കർ ട്രെയിൻ.
മികച്ച സീറ്റാണ് യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്നത്. കാലുകൾ നീട്ടി വയ്ക്കാൻ തരത്തിൽ മികച്ച സ്ഥല സൗകര്യമാണ് ഇതിന്‍റെ പ്രത്യേകത. മറ്റ് ബോഗികളേക്കാൾ രണ്ടിലേറെ അടി ഉയരം കൂടുതലായിരിക്കും ഡബിൾ ഡക്കറുകളുടേത്. 12 മുതൽ 16 ബോഗികളാണ് ഇതിൽ ഘടിപ്പിക്കുക.
ട്രയല്‍ റണ്‍ വന്ന വഴി : രാവിലെ 08.00 കോയമ്പത്തൂര്‍, 08.15 പോത്തന്നൂര്‍, 08.35 കാണിത്ത് കടവ്, 09.00 പൊള്ളാച്ചി, 09.45 മീനാക്ഷീപുരം, 10.00 മുതലമട, 10.15 കൊല്ലങ്കോട്, 10.30 പുതുനഗരം, 10. 50 പാലക്കാട് ടൗണ്‍, 11.08 പാലക്കാട് ജംഗ്‌ഷന്‍.