ETV Bharat / state

ശോഭ സുരേന്ദ്രന് മറിഞ്ഞത് ആരുടെ വോട്ട്? ചര്‍ച്ചയ്‌ക്ക് വഴിതുറന്ന് ആലപ്പുഴയിലെ ഇടത്-വലത് വോട്ട് ചോർച്ച - VOTE LEAKAGE IN ALAPPUZHA

എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രൻ നേടിയ 2,99,648 വോട്ടുകളാണ് ഇടത്-വലത് വോട്ട് ചോർച്ചയുണ്ടായി എന്ന ചർച്ചയ്ക്ക് വഴിയൊരുക്കിയത്. വോട്ട് ചോർച്ച പരിശോധിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

ELECTION 2024  വലത് ഇടത് വോട്ട് ചോർച്ച ചർച്ച  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  ALAPPUZHA CONSTITUENCY
Representstive Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 1:32 PM IST

Updated : Jun 5, 2024, 3:51 PM IST

ആലപ്പുഴ: വോട്ട് ചോർച്ചയെ പറ്റിയുളള ചർച്ചയ്ക്ക് വഴിമരുന്നിട്ട് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ നേടിയ 2,99,648 വോട്ടുകൾ. പാർട്ടി അനുഭാവികളുടെ വോട്ടുകള്‍ക്കൊപ്പം കേഡർ വോട്ടുകളും ചോർന്നുവെന്നാണ് സിപിഎമ്മിൻ്റെ സംശയം. വോട്ട് ചോർച്ച പരിശോധിക്കണമെന്ന് ആവശ്യമുയരുന്നതിനാല്‍ എന്തുവേണമെന്ന ആലോചനയിലാണ് ജില്ല നേതൃത്വം. ഹരിപ്പാടും കായംകുളത്തും ഇടത് മുന്നണി മൂന്നാം സ്ഥാനത്തായതും സിപിഎമ്മിന് നാണക്കേടായി.

രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ട് കെ സി വേണുഗോപാലിൻ്റെ ഭൂരിപക്ഷം 1345 വോട്ടായി കുറഞ്ഞത് കോണ്‍ഗ്രസിലും ചർച്ചയായിട്ടുണ്ട്. എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ നേടിയ 2,99,648 വോട്ട് കഴിഞ്ഞ തവണ ബിജെപി നേടിയതിനേക്കാള്‍ 1,11,919 വോട്ട് കൂടുതലാണ്. ഇതിൻ്റെ ഉറവിടം തേടിയാണ് ചർച്ച കൊഴുക്കുന്നത്.

ELECTION 2024  വലത് ഇടത് വോട്ട് ചോർച്ച ചർച്ച  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  ALAPPUZHA CONSTITUENCY
2017 ലെ വോട്ട് നില (ETV Bharat)

63,513 വോട്ടിൻ്റെ ഭൂരിപക്ഷത്തില്‍ കെസി വേണുഗോപാല്‍ വിജയിച്ചതിനാല്‍ ശോഭ നേടിയ വോട്ടുകളില്‍ ഏറിയ പങ്കും ഇടത് വോട്ടാണ്. ഈ ചോർച്ചയുടെ ഞെട്ടലിലാണ് എല്‍ഡിഎഫും സിപിഎമ്മും. ശോഭ നേടിയ മൂന്നു ലക്ഷത്തോളം വോട്ടില്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള വോട്ട് എത്രയെന്ന അന്വേഷണമാണ് സിപിഎമ്മിലെ ചർച്ചകളില്‍ കാണുന്നത്. യുഡിഎഫിന് നഷ്‌ടമായ വോട്ടിനേക്കാള്‍ എത്രയോ ഇരട്ടിയാണ് എല്‍ഡിഎഫിന് കിട്ടാതെ പോയത്.

കഴിഞ്ഞ തവണ യുഡിഎഫിന് നഷ്‌ടമായ വോട്ടുകളില്‍ 90 ശതമാനവും ഇത്തവണ തിരികെ കിട്ടി. എന്നാല്‍ എല്‍ഡിഎഫ് വോട്ട് ബാങ്കിലെ വിള്ളല്‍ ഞെട്ടിപ്പിക്കുന്നതാണ്. സിപിഎം സ്വാധീന മേഖലകളിലെ കേഡർ വോട്ടുകള്‍ അടക്കം നഷ്‌ടമായി. അതൃപ്‌തരായ സിപിഎം പ്രവർത്തകരുടെ വോട്ടുകള്‍ വൻ തോതില്‍ ചോർന്നത് കെസി വേണുഗോപാലിന് ഗുണകരമായി ഭവിച്ചു.

ആലപ്പുഴയില്‍ കെസി വേണുഗോപാലിന് ലഭിച്ച 18,418 വോട്ടിൻ്റെ ഭൂരിപക്ഷവും, ചേർത്തലയില്‍ ലഭിച്ച 843 വോട്ടിൻ്റെ ഭൂരിപക്ഷവും ഇതിൻ്റെ തെളിവാണ്. ആലപ്പുഴ നിയമസഭ മണ്ഡലത്തില്‍ 2019 ല്‍ ഷാനിമോള്‍ ഉസ്‌മാന് 69 വോട്ടായിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തവണ ചേർത്തലയില്‍ എഎം ആരിഫ് 16,440 വോട്ട് ലീഡ് നേടിയതാണ്. അവിടെ നിന്നാണ് ഈ കൂപ്പുകുത്തല്‍.

ഒരിക്കലും നഷ്‌ടമാകില്ലെന്ന് സിപിഎം നേതൃത്വം ഉറച്ച്‌ വിശ്വസിച്ച ചില മേഖലകളില്‍ ബിജെപി സ്ഥാനാർഥി ലീഡ് ചെയ്‌തു. അമ്പലപ്പുഴ മണ്ഡലത്തിലെ പുന്നപ്ര-പറവൂർ തീരമേഖലകളില്‍ ശോഭ സുരേന്ദ്രൻ നേട്ടം ഉണ്ടാക്കി. മൊത്തം വോട്ടുനില പരിശോധിക്കുമ്പോള്‍ ശോഭ സുരേന്ദ്രനും എഎം ആരിഫും തമ്മിലുള്ള വ്യത്യാസം 39,755 വോട്ട് മാത്രമാണ്. പ്രതീക്ഷിച്ച വോട്ട് കിട്ടാതെ പോയത് പാർട്ടി പരിശോധിക്കുമെന്ന് സിപിഎം നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ഇടതു കോട്ടകളിൽ വിള്ളൽ; നേട്ടം കൊയ്‌ത് രാജ്‌മോഹൻ ഉണ്ണിത്താൻ, ഞെട്ടൽ മാറാതെ സിപിഎം

Last Updated : Jun 5, 2024, 3:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.