ETV Bharat / state

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്: ഇത് ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പ്രതിച്ഛായ തകർക്കുമോ? പരിശോധിക്കാം - JUSTICE HEMA COMMISSION REPORT

author img

By ETV Bharat Kerala Team

Published : Jul 24, 2024, 8:08 PM IST

മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ ഹേമ കമ്മിഷൻ. സിനിമ മേഖലയിലെ പല സ്‌ത്രീകളും തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങൾ അടക്കമുള്ള പ്രശ്‌നങ്ങളെ കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പുറത്ത് വിടുന്നത് ഹൈക്കോടതി താത്‌കാലിക സ്റ്റേ ഏർപ്പെടുത്തി.

HEMA COMMITTEE REPORT  HEMA COMMISSION REPORT STAY  ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്  എന്താണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട്
justice Hema (ETV Bharat)

തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ പല പ്രമുഖരുടെയും പ്രതിഛായ തകര്‍ക്കാവുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണോ ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്? റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പൊള്ളുന്നത് ആര്‍ക്കൊക്കെയാവും? റിപ്പോര്‍ട്ട് ലഭിച്ച് അഞ്ച് വര്‍ഷത്തിന് ശേഷവും ഉള്ളടക്കം പുറത്ത് വിടാന്‍ സര്‍ക്കാര്‍ മടി കാട്ടുന്നതെന്തുകൊണ്ടാണ്? ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് കേരളത്തിലെ പൊതുസമൂഹത്തിനറിയില്ലെ. ആ ഉള്ളടക്കം പുറം ലോകമറിയണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടിവരും. എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍ എന്നും എന്തുകൊണ്ടാണ് കമ്മിഷന്‍റെ റിപ്പോര്‍ട്ടിന് ഇത്രയേറെ പ്രാധാന്യം കൈവരുന്നതെന്നും പരിശോധിക്കുകയാണിവിടെ.

ജസ്റ്റിസ് ഹേമ കമ്മിഷന്‍റെ പിറവി: 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് മലയാള ചലച്ചിത്ര മേഖലയില്‍ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കേരളീയ പൊതുസമൂഹത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കാന്‍ നടപടി വേണമെന്ന് 'വിമന്‍ ഇന്‍ സിനിമ കലക്റ്റീവ്' എന്ന സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്‌മയടക്കം സര്‍ക്കാരിനോട് നിവേദനം വഴി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ആഴത്തിൽ പരിശോധിക്കുന്നതിന് ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ കേരള സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്.

പല കോണുകളില്‍ നിന്നും ആവശ്യം ശക്തമായതോടെ 2017 ജൂലൈ മാസത്തിലാണ് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സർക്കാർ മൂന്നംഗ കമ്മിഷനെ നിയമിച്ച് ഉത്തരവായത്. റിട്ടയേര്‍ഡ് ജസ്റ്റിസ് കെ ഹേമ, റിട്ടയേര്‍ഡ് ഐഎഎസ് ഓഫിസർ കെബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതായിരുന്നു ജസ്റ്റിസ്‌ ഹേമ കമ്മിഷന്‍.

സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ തന്നെ ഒരു കമ്മിറ്റിയെ നിയോഗിക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായിട്ടായിരുന്നു. സിനിമയിലെ സ്ത്രീകളുടെ സുരക്ഷയും സേവന വ്യവസ്ഥകളും സ്ത്രീ സൗഹൃദ തൊഴിൽ അന്തരീക്ഷം സൃഷ്‌ടിക്കലും അടക്കമുള്ള വിഷയങ്ങളാണ് ഹേമ കമ്മിഷന്‍ പരിശോധിച്ചത്.

കമ്മിഷന്‍റെ പ്രവര്‍ത്തനം: സിനിമ രംഗത്ത് സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ചും തൊഴിൽ അന്തരീക്ഷത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും ദൈനംദിന ഇടപെടലുകളില്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളുടെ സ്വഭാവത്തേക്കുറിച്ചും അന്വേഷിക്കാൻ ജസ്റ്റിസ് ഹേമ കമ്മിഷന്‍ നിരവധി അഭിമുഖങ്ങള്‍ നടത്തി. അഭിനേതാക്കൾ, നിർമാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്‌ദർ എന്നിവരുൾപ്പെടെ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരുമായി കൂടിക്കാഴ്‌ചകള്‍ സംഘടിപ്പിച്ചു. പല വനിത അഭിനേതാക്കളും സിനിമ സെറ്റുകളില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ കമ്മിഷന് മുന്നില്‍ വിവരിച്ചു.

കമ്മിഷന് മുന്നില്‍ മൊഴി നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായിരിക്കുമെന്ന ഉറപ്പില്‍ ഹേമ കമ്മിഷന് മുന്നില്‍ സിനിമ സെറ്റുകളിലെ ഭീകര പീഡന കഥകളുടെ ചുരുളഴിഞ്ഞു. സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് പരാതി പറയാനുള്ള സംവിധാനങ്ങളില്ലെന്ന് പലരും പരാതിപ്പെട്ടു. സെറ്റിലെ അപര്യാപ്‌തതകള്‍, പ്രതിഫലം നല്‍കുന്നതിലെ വിവേചനം എന്നിവയും പലരും കമ്മിഷന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു: രണ്ടര വര്‍ഷം നീണ്ട പ്രവര്‍ത്തനത്തിനു ശേഷം കമ്മിഷൻ 2019 ഡിസംബർ 31 ന് 300 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കുള്ള തെളിവുകളായി ഓഡിയോ ക്ലിപ്പുകളും സ്ക്രീന്‍ഷോട്ടുകളും ഇലക്ട്രോണിക് - ഡിജിറ്റല്‍ തെളിവുകളും മറ്റ് അനുബന്ധ രേഖകളും കമ്മിഷന്‍ റിപ്പോര്‍ട്ടിനൊപ്പം ഹാജരാക്കിയിരുന്നു. കമ്മിഷന്‍ ഓഫ് എന്‍ക്വയറീസ് ആക്റ്റ് പ്രകാരം നിയമിച്ചതല്ലെന്ന കാരണത്താല്‍ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വെച്ചില്ല.

റിപ്പോര്‍ട്ടിലെ ഉള്ളടക്കം: കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 5 വര്‍ഷത്തിന് ശേഷവും ഉള്ളടക്കം എന്താണെന്നതില്‍ ആര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല. മലയാള സിനിമ മേഖലയെ പിടിച്ച് കുലുക്കാന്‍ തക്ക ശേഷിയുള്ള വിവരങ്ങള്‍ അടങ്ങുന്നതാണ് കമ്മിഷന്‍ റിപ്പോര്‍ട്ടെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു. സിനിമയില്‍ കാസ്റ്റ് ചെയ്യുന്നതിന് വനിത അഭിനേതാക്കളോട് ലൈംഗിക ബന്ധത്തിന് വഴങ്ങാന്‍ വരെ പല പ്രമുഖരും ആവശ്യപ്പെട്ടതായി കമ്മിഷന് മുമ്പാകെ മൊഴികള്‍ വന്നെന്ന് പുറത്തു പ്രചരിച്ചു. ഇത്തരം മോശമായ പ്രവണതകള്‍ മലയാള സിനിമ വ്യവസായത്തിലുണ്ടെന്ന കണ്ടെത്തല്‍ കമ്മിഷന്‍ നടത്തി. ചലച്ചിത്ര സെറ്റുകളില്‍ മദ്യ- മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന കണ്ടെത്തലുമുണ്ടായി. ഇക്കാര്യങ്ങളൊക്കെ വിശദമായി പരിശോധിക്കാന്‍ പ്രത്യേക ട്രിബ്യൂണല്‍ വേണമെന്നായിരുന്നു ഹേമ കമ്മിഷന്‍റെ ഒരു ശുപാര്‍ശ.

കമ്മിഷൻ റിപ്പോർട്ട് പഠിക്കാന്‍ സമിതി: രണ്ട് വർഷത്തിന് ശേഷവും ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ടിന്മേല്‍ നടപടികളില്ലാത്തതിന്‍റെ പേരില്‍ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെ ഹേമ കമ്മിഷൻ റിപ്പോർട്ട് കൂടുതൽ പഠിക്കാൻ ചലച്ചിത്ര അക്കാദമി സെക്രട്ടറിയുടെ നേതൃത്വത്തില്‍ 2021ല്‍ മൂന്നംഗ സമിതി രൂപീകരിച്ചത്. ഉന്നത ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റി മൂന്ന് വര്‍ഷത്തിന് ശേഷവും റിപ്പോര്‍ട്ടില്‍ നടപടികളൊന്നും കൈക്കൊണ്ടില്ല.

ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള മൊഴികളും തെളിവുകളും ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോർട്ടിലെ മുഴുവൻ ഉള്ളടക്കവും പരസ്യപ്പെടുത്തരുതെന്ന് കമ്മിഷൻ തന്നെ സർക്കാരിനോട് സൂചിപ്പിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ സ്വകാര്യതയെ ബാധിക്കുന്ന അത്തരം ഭാഗങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ വെളിപ്പെടുത്തണമെന്ന് പല കോണുകളില്‍ നിന്നും നിരന്തരം ആവശ്യം ഉയര്‍ന്നു.

വിവരാവകാശ കമ്മിഷന്‍ ഇടപെടുന്നു: ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിച്ചിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് അഞ്ച് വർഷത്തോളമായിട്ടും സർക്കാർ ഉള്ളടക്കം പ്രസിദ്ധീകരിക്കാത്തതിനെ ചോദ്യം ചെയ്‌ത് മാധ്യമപ്രവര്‍ത്തകരടക്കം 5 പേരാണ് കമ്മിഷനെ സമീപിച്ചത്. ഇവരുടെ അപേക്ഷ പരിഗണിച്ച വിവരാവകാശ കമ്മിഷന്‍ ഈ മാസം റിപ്പോര്‍ട്ട് പുറത്തു വിടാന്‍ ഉത്തരവിട്ടിരുന്നു.

റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷ പരിഗണിച്ച് ജൂലൈ 6നാണ് വിവരാവകാശ കമ്മിഷണർ ഡോ.എഎ അബ്‌ദുൾ ഹകീം റിപ്പോർട്ട് പരസ്യപ്പെടുത്താൻ നിര്‍ദേശിച്ചത്. വിവരാവകാശ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ മറ്റെല്ലാ വിവരങ്ങളും പരസ്യപ്പെടുത്തണമെന്നായിരുന്നു കമ്മിഷന്‍ നിർദേശിച്ചത്. റിപ്പോർട്ടിൽ പരാമര്‍ശിക്കുന്ന വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറരുതെന്ന നിര്‍ദേശവും വിവരാവകാശ കമ്മിഷണര്‍ നല്‍കിയിരുന്നു. ഇതുപ്രകാരം കമ്മിഷന്‍റെ പകര്‍പ്പ് ലഭിക്കാന്‍ ആവശ്യമായ തുക കെട്ടിവച്ച അപേക്ഷകര്‍ക്ക് ബുധനാഴ്‌ച ( ജൂലൈ 24) റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് നല്‍കാനിരിക്കേയാണ് കേരള ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.

ജൂലൈ 24 ഹൈക്കോടതി സ്റ്റേ: ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പൊതു താത്‌പര്യമില്ലെന്നും റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര നിര്‍മാതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കേരള ഹൈക്കോടതി കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ജൂലൈ 24 മുതല്‍ ഒരാഴ്‌ചത്തേക്ക് വിലക്കി. ഹര്‍ജിക്കാരനും നിര്‍മാതാവുമായ സജിമോന്‍ പാറയിലിന്‍റെ ഹര്‍ജിയില്‍ ഇരുപക്ഷത്തിന്‍റെയും വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ നടപടി.

Also Read: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് താത്‌കാലിക സ്റ്റേ; ഹൈക്കോടതി നടപടി ഇന്ന് പുറത്ത് വിടാനിരിക്കെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.