ETV Bharat / state

മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ചു ; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി ക്ഷേത്രം ഭാരവാഹികൾ

മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുമതി നിഷേധിച്ചു. ഇതിനെതിരെ ക്ഷേത്രം ഭാരവാഹികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. അപ്പീൽ നാളെ പരിഗണിക്കും.

മരട് വെടിക്കെട്ട്  ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  Maradu Fireworks  എറണാകുളം  മരട് കൊട്ടാരം ഭഗവതി ക്ഷേത്രം
Denied Permission For Maradu Fireworks, Temple Officials Filed An Appeal In High Court Division Bench
author img

By ETV Bharat Kerala Team

Published : Feb 20, 2024, 5:23 PM IST

എറണാകുളം : എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രം വെടിക്കെട്ടിന് ഹൈക്കോടതി സിംഗിൾ ബെഞ്ചും അനുമതി നിഷേധിച്ചു (Denied Permission For Maradu Fireworks). ഇതിനെതിരെ ക്ഷേത്രം ഭാരവാഹികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി (Temple Officials Filed An Appeal In High Court Division Bench). അപ്പീൽ ചീഫ് ജസ്‌റ്റിസിന്‍റെ ബെഞ്ച് നാളെ പരിഗണിക്കും. വെടിക്കെട്ടിന് അനുമതി നിഷേധിച്ച ജില്ലാ കലക്‌ടറുടെ ഉത്തരവിൽ ഇടപെടാൻ സിംഗിൾ ബെഞ്ച് തയ്യാറായിരുന്നില്ല.

സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. നാളെയും മറ്റന്നാളുമാണ് വെടിക്കെട്ട് നടത്തേണ്ടത്. ആചാരത്തിന്‍റെ ഭാഗമായി വെടിക്കെട്ടിന് അനുമതി നൽകണമെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം. മുൻ വർഷങ്ങളിൽ ഹൈക്കോടതി വിധിയുടെ ലംഘനം നടന്നിട്ടുണ്ടെന്ന് നിരീക്ഷിച്ചു കൊണ്ടായിരുന്നു ജസ്‌റ്റിസ് വിജു എബ്രഹാം ഈ ആവശ്യം നിരസിച്ചത്.

കർശന ഉപാധികളോടെ വെടിക്കെട്ടിന് ഹൈക്കോടതി 2019 ൽ അനുമതി നൽകിയിരുന്നു, എന്നാൽ അപകടകരമായ അമിട്ടുകളും, വെടിമരുന്നും സൂക്ഷിച്ചതിന് ആ വർഷം തന്നെ പൊലീസ് ഇതിനെതിരെ കേസെടുത്തിരുന്നു. ഈ മാസവും അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ക്ഷേത്രം ഭാരവാഹികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രദേശത്ത് സുരക്ഷിതമായി വെടിക്കെട്ട് നടത്താൻ ആവശ്യമായ സ്ഥലമില്ലെന്ന വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകളുണ്ടെന്നും, വെടിക്കെട്ട് നടത്താൻ പൊലീസ്, അഗ്നിരക്ഷ സേന, റവന്യൂ വിഭാഗങ്ങൾ എതിർത്തതായും സർക്കാർ അറിയിച്ചു.

പുതിയകാവ് സ്ഫോടനവും സർക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങൾ അംഗീകരിച്ചായിരുന്നു വെടിക്കെട്ടിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നിഷേധിച്ചത്.

ALSO READ : തൃപ്പൂണിത്തുറ ചൂരക്കാട് സ്ഫോടനക്കേസ് : ക്ഷേത്രം ഭാരവാഹികൾ പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.