തിരുവനന്തപുരം: വാർഡ് വിഭജനത്തിൽ തിരുവനന്തപുരം നഗരസഭയിലെ വാർഡുകളുടെ എണ്ണം 100 നിന്നും 101 ആക്കി കരട് പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ വിജ്ഞാപനത്തിൽ അതിർത്തികൾ പുനർനിർണയിച്ചപ്പോൾ എട്ട് വാർഡുകളെ ഒഴിവാക്കി ഒൻപത് എണ്ണം പുതുക്കി നിശ്ചയിച്ചു.
കോൺഗ്രസ് പ്രതിനിധികളുള്ള മുല്ലൂർ, പെരുന്താന്നി, ശംഖുമുഖം വാർഡുകൾ ബിജെപി പ്രതിനിധികളുള്ള പിടിപി നഗർ, കുര്യാത്തി വാർഡുകൾ സിപിഎം പ്രതിനിധീകരിക്കുന്ന ബീമാപ്പള്ളി ഈസ്റ്റ് വാർഡ്, ഐഎൻഎൽ പ്രതിനിധീകരിക്കുന്ന മാണിക്യവിളാകം വാർഡ്, സിപിഐ പ്രതിനിധീകരിക്കുന്ന ശ്രീവരാഹം വാർഡ് എന്നിവയാണ് ഒഴിവാക്കിയത്. കിഴക്കുംഭാഗം, ചേങ്കോട്ടുകോണം, കാര്യവട്ടം, കരിയം, രാമപുരം, ഗൗരീശപട്ടം, കരുമം, അലത്തറ, കുഴിവിള എന്നിങ്ങനെയാണ് പുതിയ വാർഡുകൾ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പുതുതായി രൂപീകരിച്ച ഒൻപത് എണ്ണത്തിൽ കിഴക്കുംഭാഗം, ചേങ്കോട്ടുകോണം, കാര്യവട്ടം, കരിയം, അലത്തറ, കുഴിവിള എന്നീ ആറ് വാർഡുകൾ കഴക്കൂട്ടം നിയമസഭ നിയോജക മണ്ഡലത്തിലും രാമപുരം, ഗൗരീശപട്ടം എന്നീ വാർഡുകൾ വട്ടിയൂർക്കാവും കരുമം വാർഡ് നേമം നിയോജക മണ്ഡലത്തിലുമാണ്. കരട് പട്ടിക പരിശോധിച്ച് പൊതുജനത്തിന് ഡിസംബർ വരെ നിർദേശങ്ങളും പരാതികളും സമർപ്പിക്കാനാകും.
ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ല കലക്‌ടർക്കോ പരാതികൾ നൽകാം. നേരിട്ടോ രജിസ്‌റ്റേർഡ് തപാലിലോ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ, കോർപറേഷൻ ബിൽഡിങ് നാലാം നില, വികാസ് ഭവൻ പിഒ, തിരുവനന്തപുരം - 695033 എന്നീ വിലാസത്തിൽ പരാതികൾ അറിയിക്കാം. ഫോൺ - 0471 2335030.
ഡീലിമിറ്റേഷൻ കമ്മിറ്റിയുടെ കരട് പട്ടിക പ്രകാരമുള്ള വാർഡ് നമ്പറും പേരും ക്രമത്തിൽ :
1.കഴക്കൂട്ടം
2.കിഴക്കുംഭാഗം
3.ചന്തവിള
4.കാട്ടായിക്കോണം
5.ഞാണ്ടൂർക്കോണം
6.പൗഡിക്കോണം
7.ചേങ്കോട്ടുകോണം
8.ചെമ്പഴന്തി
9.കാര്യവട്ടം
10.ശ്രീകാര്യം
11.കരിയം
12.ചെല്ലമംഗലം
13.മണ്ണന്തല
14.പാതിരപ്പിള്ളി
15.രാമപുരം
16.കുടപ്പനക്കുന്ന്
17.തുരുത്തുംമൂല
18.നെട്ടയം
19.കാച്ചാണി
20.വാഴോട്ടുകോണം
21.കൊടുങ്ങാനൂർ
22.വട്ടിയൂർക്കാവ്
23.കാഞ്ഞിരംപാറ
24.പേരൂർക്കട
25.കവടിയാർ
26.കുറവൻകോണം
27.മുട്ടട
28.ചെട്ടിവിളാകം
29.,കിണവൂർ
30.നാലാഞ്ചിറ
31.ഇടവക്കോട്
32.ഉള്ളൂർ
33.മെഡിക്കൽ കോളേജ്
34.പട്ടം
35.കേശവദാസപുരം
36.ഗൗരീശപട്ടം
37.കുന്നുകുഴി
38.നന്തൻകോട്
39.പാളയം
40.വഴുതക്കാട്
41.ശാസ്തമംഗലം
42.പാങ്ങോട്
43.തിരുമല
44.വലിയവിള
45.തൃക്കണ്ണാപുരം
46.പുന്നയ്ക്കാമുകൾ
47.പൂജപ്പുര
48.ജഗതി
49.തൈക്കാട്
50.വലിയശാല
51.ആറന്നൂർ
52.മുടവൻമുകൾ
53.എസ്റ്റേറ്റ്
54.നേമം
55.പൊന്നുമംഗലം
56.മേലാങ്കോട്
57.പാപ്പനംകോട്
58.കരമന
59.നെടുങ്കാട്
60.കാലടി
61.കരുമം
62.പുഞ്ചക്കരി
63.പൂങ്കുളം
64.വെങ്ങാനൂർ
65.കോട്ടപ്പുറം
66.വിഴിഞ്ഞം
67.ഹാർബർ
68.വെള്ളാർ
69.തിരുവല്ലം
70.പൂന്തുറ
71.പുത്തൻപള്ളി
72.അമ്പലത്തറ
73.ആറ്റുകാൽ
74.കളിപ്പാൻകുളം
75.കമലേശ്വരം
76.ബീമാപ്പള്ളി
77.വലിയതുറ
78.വള്ളക്കടവ്
79.മുട്ടത്തറ
80.മണക്കാട്
81.ചാല
82.ഫോർട്ട്
83.പാൽക്കുളങ്ങര
84.ശ്രീകണ്‌ഠേശ്വരം
85.തമ്പാനൂർ
86.വഞ്ചിയൂർ
87.കണ്ണന്മൂല
88.പേട്ട
89.ചാക്ക
90.വെട്ടുകാട്
91.കരിക്കകം
92.കടകംപള്ളി
93.അണമുഖം
94.ആക്കുളം
95.ചെറുവയ്ക്കൽ
96.അലത്തറ
97.കുഴിവിള
98.പൗണ്ട്കടവ്
99.കുളത്തൂർ
100.ആറ്റിപ്ര
101.പള്ളിത്തുറ
Also Read: വയനാട്ടില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്