ETV Bharat / state

70 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

നാലുമാസം മുമ്പാണ് വിവേക് ഷെട്ടിക്ക് 70 ലക്ഷം രൂപ ലോട്ടറി അടിച്ചത്. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നാണ് സൂചന.

lottery winner suiside  യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി  പൊലീസ് അന്വേഷണം ആരംഭിച്ചു  kasargod Lottery winner death  ലോട്ടറി അടിച്ച യുവാവ് മരിച്ചു
A Young Man Who Won A Lottery Worth Rs 70 Lakh Was Found Dead
author img

By ETV Bharat Kerala Team

Published : Feb 3, 2024, 7:39 PM IST

Updated : Feb 3, 2024, 8:05 PM IST

കാസര്‍കോട്: 70 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടി - ഭവാനി ദമ്പതികളുടെ മകന്‍ വിവേക് ഷെട്ടി(36)യെയാണ് സ്വന്തം ബേക്കറി കടയ്ക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാലുമാസം മുമ്പാണ് ഇയാൾക്ക് 70 ലക്ഷം രൂപ ലോട്ടറി അടിച്ചത്. അതുകൊണ്ട് തന്നെ സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നില്ലെന്നാണ് സൂചന. ലോട്ടറി അടിച്ചതില്‍ നികുതി കഴിച്ച് 44 ലക്ഷത്തോളം രൂപയാണ് വിവേക് ഷെട്ടിക്ക് ലഭിച്ചതെന്നാണ് വിവരം (A Young Man Who Won A Lottery Worth Rs 70 Lakh Was Found Dead).
സംഭവത്തില്‍ കാസർകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ആരതിയാണ് വിവേക് ഷെട്ടിയുടെ ഭാര്യ. ഏകമകന്‍ ആല്‍വി. പുനീത് ഷെട്ടി, വിദ്യ എന്നിവര്‍ സഹോദരങ്ങളാണ്.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍: ദിശ - 1056

Last Updated : Feb 3, 2024, 8:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.