ETV Bharat / state

ക്ഷേമ പെൻഷന് പിന്നാലെ ഒരു ഗഡു ക്ഷാമബത്ത അനുവദിച്ച് സർക്കാർ; പ്രതിഷേധം തണുപ്പിക്കാനെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ

സംസ്ഥാന സർവിസ്‌ ജീവനക്കാർക്കും യുജിസി, എഐസിടിഇ, മെഡിക്കൽ സർവിസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിൻ്റെ ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

ക്ഷാമബത്ത സർക്കാർ അനുവദിച്ചു  LATEST MALAYALAM NEWS  DA ALLOWANCE  DA SANCTIONED BY KERALA GOVERNMENT
Representative Image (IANS)
author img

By ETV Bharat Kerala Team

Published : 3 hours ago

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്ഷേമ പെൻഷന് പിന്നാലെ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്തയും (ഡിഎ) അനുവദിച്ച് സർക്കാർ ഉത്തരവായി. ഇതോടെ സംസ്ഥാന സർവിസ്‌ ജീവനക്കാർക്കും യുജിസി, എഐസിടിഇ, മെഡിക്കൽ സർവിസ്‌ ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിൻ്റെ ആനുകൂല്യം ലഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നൽകാനുള്ള കുടിശികയിൽ ഒരു ഗഡു മാത്രം അനുവദിച്ചപ്പോൾ സർക്കാരിന് വാർഷിക ചെലവിൽ 2000 കോടി രൂപയുടെ വർധനവുണ്ടാകുമെന്ന് ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഏപ്രിലിലായിരുന്നു അവസാനമായി ഡിഎ അനുവദിച്ചത്. അന്നും ഒരു ഗഡു മാത്രമായിരുന്നു അനുവദിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാരുടെ പ്രതിഷേധം തണുപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷ സർവീസ് സംഘടനകൾ വിമർശനമുന്നയിക്കുന്നുണ്ട്.

അതേസമയം ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്‌ കേന്ദ്ര സർക്കാരിൻ്റെ പ്രതികൂല സമീപനങ്ങൾ സ്വാധീനിച്ചുവെന്നാണ് ധനമന്ത്രിയുടെ ഓഫിസ് നൽകുന്ന വിശദീകരണം. ഈ സാമ്പത്തിക വർഷം മുതൽ ക്ഷാമബത്ത രണ്ട് ഗഡു വീതം വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രിയും മുൻപ് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.

Also Read: കേന്ദ്ര ജീവനക്കാർക്ക് ദീപാവലി സമ്മാനം; ക്ഷാമബത്ത മൂന്ന് ശതമാനം ഉയർത്തി കേന്ദ്ര സർക്കാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.