തിരുവനന്തപുരം : കഴക്കൂട്ടം ദേശീയ പാതയിൽ കുളത്തൂരിന് സമീപം കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്റർ (48) എന്നയാളുടെ മൃതദ്ദേഹമാണ് കാറിന്‍റെ സീറ്റിനടിയിൽ കണ്ടെത്തി. മൃതദ്ദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.
കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി തുമ്പ പൊലീസ് അറിയിച്ചു. സർവീസ് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന കാറിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ച് തുടങ്ങിയതോടെ കാൽനട യാത്രക്കാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് തുമ്പ പൊലീസിനെ നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മരണ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.