ETV Bharat / state

സിനിമ സാങ്കേതിക പ്രവർത്തകരുടെ ഡാറ്റ ബാങ്ക് തയ്യാറാകുന്നു; വിവരശേഖരണം ആരംഭിച്ച് ചലച്ചിത്ര വികസന കോർപ്പറേഷൻ - DATA BANK OF FILM TECHNICIANS

ഫെഫ്‌ക ഉൾപ്പെടെയുള്ള സിനിമ സംഘടനകളുടെ സഹകരണത്തോടെയാകും ഡാറ്റ ബാങ്ക് തയ്യാറാക്കുക. സാങ്കേതിക പ്രവർത്തകർക്ക് മിനിമം വേതനം ഒരുക്കാനുള്ള നീക്കത്തിൻ്റെ ആദ്യ പടിയാണ് ഡാറ്റ ബാങ്കെന്ന് സൂചന.

ചലച്ചിത്ര വികസന കോർപ്പറേഷൻ  FILM DEVELOPMENT CORPORATION  LATEST MALAYALAM NEWS  ഹേമ കമ്മിറ്റി റിപ്പോർട്ട്
KSFDC (KSFDC Official website)
author img

By ETV Bharat Kerala Team

Published : Aug 24, 2024, 9:30 PM IST

തിരുവനന്തപുരം : ചലച്ചിത്ര മേഖലയിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നു കാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കാനൊരുങ്ങി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ. ഫെഫ്‌ക ഉൾപ്പെടെയുള്ള സിനിമ സംഘടനകളുടെ സഹകരണത്തോടെയാകും ഡാറ്റ ബാങ്ക് തയ്യാറാക്കുകയെന്ന് ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും സംവിധായകനുമായ ഷാജി എൻ കരുൺ ഇടിവി ഭാരതിനോട് പറഞ്ഞു. വിവിധ സിനിമ സംഘടനകളിൽ അംഗത്വമുള്ളവരെയും ഫിലിം സർട്ടിഫിക്കേഷനെത്തിയ സിനിമകളിലെ സാങ്കേതിക പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കിയും ഇപ്പോഴും മേഖലയിൽ തുടരുന്നവരാണോയെന്ന് പരിശോധിച്ചുമാകും ഡാറ്റ ബാങ്ക് തയ്യാറാക്കുക.

സാങ്കേതിക പ്രവർത്തകർക്ക് മിനിമം വേതനം ഒരുക്കാനുള്ള നീക്കത്തിൻ്റെ ആദ്യ പടിയാണ് ഡാറ്റ ബാങ്കെന്നാണ് സൂചന. നിർമാതകൾക്ക് സാങ്കേതിക സഹായത്തിന് ഈ ഡാറ്റ ബാങ്കുകൾ ഉപകാരപ്രദമാകുമെന്ന് ഷാജി എൻ കരുൺ വ്യക്തമാക്കി. അഭിനേതാക്കൾക്ക് ഉൾപ്പെടെ വേതനത്തിന് ഘടനയുണ്ടാക്കാനും നീക്കമുണ്ട്.

കൊച്ചിയിൽ അടുത്ത മാസം നടക്കുന്ന കോൺക്ലേവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ച് സിനിമ നയം രൂപീകരണം ചർച്ചയാകുമെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്‌ടർ മായ ഐഎഫ്എസ് അറിയിച്ചു. സിനിമ നയം തയ്യാറാക്കുന്നതും ഷാജി എൻ കരുൺ അധ്യക്ഷനായ സമിതിയാണ്. കഴിഞ്ഞ ഒരു വർഷമായി ഇതിനായുള്ള ശ്രമങ്ങളിലാണെന്നും ഡയറക്‌ടർ അറിയിച്ചു.

Also Read: 'സ്‌ത്രീകൾ ഇല്ലാതെയും മലയാള സിനിമ മുന്നോട്ട് പോകും': ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി ശ്രീലത നമ്പൂതിരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.