ETV Bharat / state

ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി വാഗ്‌ദാനം; ഫോണിലെത്തുന്ന മെസേജില്‍ തൊട്ടാല്‍ തട്ടിപ്പിനിരയാകും, ജാഗ്രതൈ - FURNITURE COMPANY SMS FRAUD - FURNITURE COMPANY SMS FRAUD

ഫർണിച്ചർ കമ്പനിയിൽ ജോലിയെന്ന പേരിൽ തട്ടിപ്പ്. എസ്എംഎസ് വഴിയാണ് തട്ടിപ്പ് നടത്തുന്നത്. എസ്എംഎസിൽ ക്ലിക്ക് ചെയ്‌താൽ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുകയും പിന്നീട് ഇതുവഴി പണം തട്ടുകയും ചെയ്യുന്നു.

CYBER SCAM Furniture Comapny  സൈബർ തട്ടിപ്പ് ഫര്‍ണീച്ചര്‍ കമ്പനി  എസ്എംഎസ് തട്ടിപ്പ്  SMS FRAUD
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 19, 2024, 3:04 PM IST

തിരുവനന്തപുരം: ഫർണിച്ചർ കമ്പനിയുടെ പേരിൽ എസ്എംഎസ് തട്ടിപ്പ്. പ്രമുഖ കമ്പനിയുടെ പേരിലാണ് എസ്എംഎസ് എല്ലാവരിലേക്കും എത്തുന്നത്. കമ്പനിയുടെ പേരിൽ വരുന്ന എസ്എംഎസ് ക്ലിക്ക് ചെയ്യുന്നതോടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുകയും പിന്നീട് ഇതുവഴി പണം തട്ടുകയും ചെയ്യുന്നു. ഇത്തരത്തിലുളള തട്ടിപ്പ് ഇപ്പോൾ വ്യാപകമാവുകയാണ്.

CYBER SCAM Furniture Comapny  സൈബർ തട്ടിപ്പ് ഫര്‍ണീച്ചര്‍ കമ്പനി  എസ്എംഎസ് തട്ടിപ്പ്  SMS FRAUD
കേരള പൊലീസ് ഫേസ്ബുക്ക് പോസ്‌റ്റ് (ETV Bharat)

എസ്എംഎസ് വഴിയാണ് തട്ടിപ്പ് നടത്തുന്നത്. 2027ൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയിൽ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട് ഫർണിച്ചർ ബുക്ക് ചെയ്യിക്കുകയാണ് തട്ടിപ്പുകാരുടെ ആദ്യത്തെ ലക്ഷ്യം. തുടർന്നുള്ള ഓരോ ബുക്കിങ്ങിനും ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിൻ മാതൃകയിലാണ് തട്ടിപ്പ്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വ്യാജ വെബ്‌സൈറ്റ് മുഖാന്തിരം അക്കൗണ്ട് ആരംഭിക്കാൻ അവർ പ്രേരിപ്പിക്കുന്നു. ഈ വെബ്സൈറ്റ് വഴി ലാഭവിഹിതം മനസിലാക്കാമെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിക്കുന്നു. ഫർണിച്ചർ വാങ്ങുന്നതിന് പുറമെ കൂടുതൽ ആളുകളെ ചേർക്കണമെന്നും ഇത്തരത്തിൽ ചേർക്കുന്ന ഓരോരുത്തരും ഫർണിച്ചർ വാങ്ങുമ്പോൾ നിങ്ങൾക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിക്കുന്നു. വളരെ വൈകിയാകും ഇത് തട്ടിപ്പാണെന്ന് മനസിലാവുക.

ഇത്തരത്തിലുളള തട്ടിപ്പിൽ നിരവധി പേരാണ് ഇപ്പോൾ വഞ്ചിതരാകുന്നത്. ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 1930 എന്ന സൗജന്യ നമ്പറിൽ ബന്ധപ്പെടുകയോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികൾ നൽകാവുന്നതാണ്.

Also Read: ആ വാട്‌സ്ആപ്പ് മെസേജ് 'കെണി'ക്ക് പിന്നാലെ പെണ്‍കുട്ടിക്ക് നഷ്‌ടമായത് ഒരു കോടി; തിരികെ കിട്ടിയത് വെറും 10 ലക്ഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.